| Sunday, 5th January 2020, 11:19 am

മഹാരാഷ്ട്ര സര്‍ക്കാരില്‍ പ്രധാന വകുപ്പുകള്‍ എന്‍.സി.പിക്ക്; വകുപ്പ് വിഭജനം പൂര്‍ത്തിയായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്ര മന്ത്രിസഭാ വിപൂലീകരണത്തില്‍ മുഖ്യമന്ത്രി ഉദ്ധവ്താക്കറെ നിര്‍ദേശിച്ച വകുപ്പുകള്‍ ഗവര്‍ണര്‍ ഭഗത് സിംഗ് കോശ്യാരി അംഗീകരിച്ചു. മഹാരാഷ്ട്ര സര്‍ക്കാരിലെ പ്രധാന വകുപ്പുകളായ ആഭ്യന്തരവും ധനകാര്യവും ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പിയിലാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന എന്‍.സി.പി നേതാവുമായ അജിത് പവാറാണ് ധനകാര്യം കൈകാര്യം ചെയ്യുന്നത്. എന്‍.സി.പിയുടെ അനില്‍ ദേശ് മുഖ് ആഭ്യന്തരം കൈകാര്യം ചെയ്യും.

ഉദ്ധവ് താക്കറെയുടെ മകനും ശിവസേനയുടെ എം.എല്‍.എയുമായ ആദിത്യ താക്കറെക്കാണ് പരിസ്ഥിതി, ടൂറിസം എന്നീ വകുപ്പുകള്‍.

ശിവസേനയുടെ ഏക്‌നാഥ് ഷിന്‍ഡെക്കാണ് നഗര വികസന മന്ത്രാലയത്തിന്റെ ചുമതല.

കോണ്‍ഗ്രസ് അധ്യക്ഷനും എം.എല്‍.എയുമായ ബാലാസാഹേബ് തോറത്ത് റവന്യൂ വകുപ്പും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ പൊതുമരാമത്ത് വകുപ്പും കൈകാര്യം ചെയ്യും.

എന്നാല്‍ മന്ത്രിസഭാ വികസനത്തില്‍ അതൃപ്തി അറിയിച്ച് ശിവസേനാ നേതാവ് അബ്ദുള്‍ സത്താറും കോണ്‍ഗ്രസ് നേതാവ് കൈലാഷ് ഗൊറന്തിയലും രാജിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കാബിനറ്റില്‍ മന്ത്രിസ്ഥാനം ലഭിച്ചില്ലെന്നതിനാലാണ് ഇരുവരും രാജിക്കൊരുങ്ങുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more