'ധൃതി പിടിച്ച് രാജി വേണ്ട'; തോമസ് ചാണ്ടിയ്ക്ക് പിന്തുണയുമായി എന്‍.സി.പി
Kerala
'ധൃതി പിടിച്ച് രാജി വേണ്ട'; തോമസ് ചാണ്ടിയ്ക്ക് പിന്തുണയുമായി എന്‍.സി.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th November 2017, 12:50 pm

 

തിരുവനന്തപുരം: കായല്‍ കൈയേറ്റ വിഷയത്തില്‍ തോമസ് ചാണ്ടി രാജിവെക്കേണ്ടതില്ലെന്ന് എന്‍.സി.പി. തോമസ് ചാണ്ടിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മാണി. സി കാപ്പനും സുള്‍ഫിക്കര്‍ മയൂരിയുമാണ് പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്.

ഹൈക്കോടതിയിലുള്ള കേസുകളുടെ കാര്യത്തില്‍ തീരുമാനം വന്നതിനു ശേഷം മാത്രം പാര്‍ട്ടി വിഷയത്തില്‍ അന്തിമവിധി കൈക്കൊള്ളുമെന്നും ഇക്കാര്യം ഇടതുമുന്നണി യോഗത്തില്‍ പറയുമെന്നും അവര്‍ പറഞ്ഞു. അതേസമയം മന്ത്രി രാജിവയ്‌ക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരന്‍ മാസ്റ്ററും പറഞ്ഞു.


Also Read: ഭാവിയെന്തെന്ന് എനിക്കറിയില്ല; ബാഴ്‌സലോണ വിട്ടാല്‍ താന്‍ പോവുക ഈ സ്വപ്ന ടീമിലേക്ക്; ആഗ്രഹം വെളിപ്പെടുത്തി ലയണല്‍ മെസി


കാനവും കോടിയേരിയും രാജിയാവശ്യം ഇതുവരെ ഉന്നയിച്ചിട്ടില്ല. എകെ ശശീന്ദ്രന്‍ കുറ്റവിമുക്തനായി വന്നാല്‍ മന്ത്രിസ്ഥാനം തിരിച്ചുനല്‍കുമെന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. മന്ത്രിയുടെ രാജിക്കാര്യത്തില്‍ ധൃതി പിടിച്ച് തീരുമാനമെടുക്കേണ്ടതില്ലെന്നാണ് എന്‍.സി.പി ദേശീയ നേതൃത്വത്തിന്റെയും നിലപാട്.

വിഷയത്തില്‍ തീരുമാനമെടുക്കാന്‍ എല്‍.ഡി.എഫ് ഇന്ന് അടിയന്തിര യോഗം ചേരുന്നുണ്ട്. അതിനു മുന്നോടിയായി സിപി.ഐ.എം-സി.പി.ഐ ഉഭയകക്ഷി ചര്‍ച്ചയും നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.