23ല്‍ പിഴച്ചാല്‍ എന്‍.സി.പി ഇടപെടും; സര്‍ക്കാരുണ്ടാക്കാന്‍ വെറ്ററന്‍ ശരത് പവാര്‍ നീക്കം നടത്തും
national news
23ല്‍ പിഴച്ചാല്‍ എന്‍.സി.പി ഇടപെടും; സര്‍ക്കാരുണ്ടാക്കാന്‍ വെറ്ററന്‍ ശരത് പവാര്‍ നീക്കം നടത്തും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th November 2019, 9:19 am

മഹാരാഷ്ട്രയില്‍ ഇപ്പോഴത്തെ ചര്‍ച്ച 23 എന്ന സംഖ്യയെ ചൊല്ലിയാണ്. 23ല്‍ വിജയിച്ചാല്‍ ബി.ജെ.പി സര്‍ക്കാരും പിഴച്ചാല്‍ ശിവസേന സര്‍ക്കാരും എന്നതാണ് നിലവിലെ സ്ഥിതി. 23ല്‍ ബി.ജെ.പി പിഴച്ചാല്‍ ശിവസേനയെ പുറത്ത് നിന്ന് പിന്തുണക്കാം എന്നാണ് കോണ്‍ഗ്രസ് നിലപാട്.

സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ബി.ജെ.പിയെ ക്ഷണിച്ചു കഴിഞ്ഞു. ഉടന്‍ തന്നെ ഭൂരിപക്ഷം തെളിയിക്കേണ്ട സ്ഥിതിയാണ് ബി.ജെ.പിയ്ക്ക് മേല്‍ വന്ന് ചേര്‍ന്നിട്ടുള്ളത്. ഈ സാഹചര്യത്തില്‍ ബി.ജെ.പി നേരിടുന്ന വെല്ലുവിളി കേവല ഭൂരിപക്ഷം നേടാനുള്ള എം.എല്‍.മാരുടെ സംഖ്യ സ്വന്തമായില്ല എന്നുള്ളതാണ്. 105 എം.എല്‍.എമാരുള്ള ബി.ജെ.പിക്ക് ഭൂരിപക്ഷം സ്വന്തമാക്കണമെങ്കില്‍ 145 എം.എല്‍.എമാരുടെ പിന്തുണ ആവശ്യമാണ്. 17 സ്വതന്ത്രരുടെ പിന്തുണ അവകാശപ്പെടുന്നുണ്ടെങ്കിലും പിന്നെയും 23 അംഗങ്ങളുടെ പിന്തുണയുണ്ടെങ്കിലേ 145ല്‍ എത്താനാവൂ.

സ്വാഭാവികമായും മറ്റ് പാര്‍ട്ടികളുടെ എം.എല്‍.എമാര്‍ പിന്തുണച്ചെങ്കില്‍ മാത്രമേ ബി.ജെ.പിക്ക് സംസ്ഥാനത്ത് ഭരണം നിലനിര്‍ത്താന്‍ കഴിയൂ. ബി.ജെ.പി ഇതിന് വേണ്ടി കുതിരക്കച്ചവടത്തിന് വേണ്ടി ശ്രമിക്കുകയാണെന്നാണ് പ്രതിപക്ഷ കക്ഷികളുടെ ആരോപണം. തങ്ങളുടെ എം.എല്‍.എമാരെ ബി.ജെ.പി സ്വാധീനിക്കാതിരിക്കാന്‍ വേണ്ടി ശിവസേനയും കോണ്‍ഗ്രസും റിസോര്‍ട്ടുകളിലേക്ക് അവരെ മാറ്റിക്കഴിഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സഭയില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ സാധിച്ചില്ലെങ്കില്‍ രണ്ടാമത്തെ വലിയ കക്ഷിയായ ശിവസേനയെ ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കും. ഈ ഘട്ടത്തില്‍ ശിവസേനയെ പിന്തുണക്കാനാണ് എന്‍.സി.പി തീരുമാനം. പുറത്ത് നിന്ന് ഈ സഖ്യത്തെ കോണ്‍ഗ്രസ് പിന്തുണക്കും.

നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എന്‍.സി.പി അദ്ധ്യക്ഷന്‍ ശരത് പവാര്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ വീണ്ടും കാണും. ചൊവ്വാഴ്ചയാണ് എന്‍.സി.പി നിയമസഭ കക്ഷി യോഗം നടക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ