മുംബൈ: മൂന്ന് പാര്‍ട്ടികളും ചേര്‍ന്ന സഖ്യത്തിലെ എം.എല്‍.എമാരെ അണിനിരത്താനുള്ള രാഷ്ട്രീയ നീക്കത്തിന് കരുത്ത് പകരാന്‍ എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറും മകള്‍ സുപ്രിയ സുലെയും ഗ്രാന്റ് ഹയാട്ട് ഹോട്ടലിലെത്തി. 162 എം.എല്‍.എമാരെ പങ്കെടുപ്പിച്ച് ശക്തി പ്രകടിപ്പിക്കാനാണ് സഖ്യത്തിന്റെ നീക്കം.
Mumbai: NCP’s Sharad Pawar & Supriya Sule arrive at Grand Hyatt Hotel. Shiv Sena’s Sanjay Raut had tweeted earlier, ‘Watch our 162 (MLAs) together for the first time at Grand Hyatt at 7 pm, come and watch yourself Maharashtra Governor.’ pic.twitter.com/DS7bUEYkw9
— ANI (@ANI) 25 November 2019
യോഗത്തില്‍ പങ്കെടുക്കാന്‍ എ്ത്തുന്നതിന്റെ ചിത്രങ്ങള്‍ പല എം.എല്‍.എമാരും ഇതിനോടകം തന്നെ പങ്കുവച്ചു.
ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം 162 എം.എല്‍.എമാരുണ്ടെന്നും അവരെ എല്ലാവരെയും വൈകിട്ട് ഏഴുമണിക്ക് മുംബൈയിലെ ഒരു ഹോട്ടലില്‍ ഒരുമിച്ച് അണിനിരത്തുമെന്നും ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് ട്വീറ്റ് ചെയ്തിരുന്നു. മഹാരാഷ്ട്രാ ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരിയെ വെല്ലുവിളിച്ചാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.
‘ഞങ്ങളെല്ലാവരും ഒറ്റക്കെട്ടാണ്. രാത്രി ഏഴുമണിക്ക് ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ 162 എം.എല്‍.എമാരെയും ആദ്യമായി ഒരുമിച്ച് അണിനിരത്തുകയാണ്. മഹാരാഷ്ട്രാ ഗവര്‍ണര്‍ നേരിട്ട് വന്ന് കണ്ടോളൂ’, റാവത്തിന്റെ ട്വീറ്റ് ഇങ്ങനെ. ഞങ്ങള്‍ 162 എന്ന ചിത്രത്തോടുകൂടിയാണ് ട്വീറ്റ്.