| Monday, 10th August 2020, 6:06 pm

മഹാരാഷ്ട്രയില്‍ പന്ത്രണ്ടോളം എന്‍.സി.പി എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്കെന്ന് അഭ്യൂഹങ്ങള്‍; അടിസ്ഥാനമില്ലാത്തതും കെട്ടിച്ചമതുമെന്ന് എന്‍.സി.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയില്‍ പന്ത്രണ്ടോളം എന്‍.സി.പി എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്കെന്ന് അഭ്യൂഹങ്ങള്‍. എന്നാല്‍ ഈ അഭ്യൂഹങ്ങള്‍ അടിസ്ഥാനമില്ലാത്തതും കെട്ടിച്ചമതുമെന്നാണ് എന്‍.സി.പി പ്രതികരണം.

സംസ്ഥാന മന്ത്രിയും എന്‍.സി.പി മുംബൈ അദ്ധ്യക്ഷനുമായ നവാബ് മാലിക്കാണ് വസ്തുതാ വിരുദ്ധമാണ് അഭ്യൂഹങ്ങളെന്ന് പ്രതികരിച്ചത്. അതേ സമയം നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് എന്‍.സി.പി വിട്ട് ബി.ജെ.പിയിലേക്ക് ചേക്കേറിയ പലരും തിരികെ വരാന്‍ വേണ്ടി നില്‍ക്കുകയാണെന്നും നവാബ് മാലിക്ക് പറഞ്ഞു.

തിരികെ വരുന്നവരുടെ കാര്യത്തില്‍ ഇപ്പോള്‍ തീരുമാനമെടുത്തിട്ടില്ല. തീരുമാനമെടുത്താല്‍ അക്കാര്യം പൊതുജനങ്ങളോട് പങ്കുവെക്കുമെന്നും നവാബ് മാലിക്ക് പറഞ്ഞു.\

മുതിര്‍ന്ന എന്‍.സി.പി നേതാക്കളുടെ യോഗത്തിന് ശേഷമാണ് അഭ്യൂഹങ്ങള്‍ വന്നത്. ഉദ്ദവ് താക്കറേ നയിക്കുന്ന മഹാ വികാസ് അഹാദിയിലെ പ്രധാന കക്ഷിയാണ് എന്‍.സി.പി

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more