ന്യൂദല്‍ഹി: നരേന്ദ്ര മോദിക്കെതിരായ പ്രതികാര രാഷ്ട്രീയത്തിനെതിരെയാണ് താനും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും നിലപാടെടുത്തതെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍.
മറാത്തി മാധ്യമമായ ലോക്സത്തയോടായിരുന്നു പവാറിന്റെ വെളിപ്പെടുത്തല്‍.
കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യു.പി.എ കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുമ്പോഴായിരുന്നു, അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്ര മോദിയെ വ്യക്തിപരമായി വേട്ടയാടുന്നത് ശരിയെല്ലന്ന് താനും മന്‍മോഹന്‍ സിംഗും നിലപാടെടുത്തത് എന്നാണ് പവാര്‍ പറയുന്നത്.
യു.പി.എ സര്‍ക്കാരിന്റെ കാലത്ത് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിരുന്നപ്പോള്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രിമാരെ നയിക്കാറ് മോദിയാണെന്നും, ഇത്തരം യോഗങ്ങളില്‍ മോദി കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ചിരുന്നുവെന്നും പവാര്‍ കൂട്ടിച്ചേര്‍ക്കുന്നു.
കോണ്‍ഗ്രസ് വിട്ടെങ്കിലും ഗാന്ധിയുടെയും നെഹ്റുവിന്റെയും ആശയങ്ങള്‍ ഒരു കാലത്തും പുറം തള്ളിയിട്ടില്ലെന്നും പാവാര്‍ കൂട്ടിച്ചേര്‍ത്തു.