പാലാ നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മാണി.സി.കാപ്പനെ പ്രതിസന്ധിയിലാക്കി എന്‍.സി.പിയില്‍ പൊട്ടിത്തെറി. പാലാ നിയോജക മണ്ഡലത്തിലെ എന്‍.സി.പി ഭാരവാഹികളും രാജിക്കൊരുങ്ങിയതാണ് ഇപ്പോള്‍ മാണി.സി.കാപ്പന് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
കഴിഞ്ഞ ദിവസം പുതുപ്പള്ളി നിയോജക മണ്ഡലത്തിലുള്ള എന്‍.സി.പി ഭാരവാഹികള്‍ രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാലാ മണ്ഡലത്തിലുള്ളവരും രാജിക്കൊരുങ്ങുന്നത്. ഉഴവൂര്‍ വിജയന്‍ വിഭാഗത്തിലുള്ളവരാണ് ഇവര്‍. പുതുപ്പള്ളിയിലുള്ളവര്‍ പാര്‍ട്ടിക്കാരല്ലെന്നാണ് തോമസ് ചാണ്ടി വിഭാഗത്തിന്റെ വാദം.
ഇതിനിടെ രാജിവെച്ചവര്‍ പിന്തുണച്ചിരുന്ന സാബു എബ്രഹാം മാണി.സി.കാപ്പനെ പിന്തുണച്ച് രംഗത്തെത്തി. സ്ഥാനാര്‍ത്ഥിയാവണമെന്ന് പാര്‍ട്ടിക്കകത്ത് ആണ് പറഞ്ഞതെന്നും പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചാല്‍ അയാളെ പിന്തുണക്കുമെന്നും സാബു എബ്രഹാം പറഞ്ഞു.
പ്രചരണത്തിന്റെ അവസാന ഘട്ടത്തില്‍ ഇത്തരമൊരു പ്രതിസന്ധി ഉണ്ടാവുന്നത് എല്‍.ഡി.എഫ് നേതൃത്വത്തിന് അഭിപ്രായമുണ്ട്. എന്നാല്‍ എന്‍.സി.പിയില്‍ പോര് മുറുകുകയാണ്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
മണ്ഡല രൂപീകരണത്തിനു ശേഷം ആദ്യമായാണ് പാലാ നിയോജക മണ്ഡലം കെ.എം മാണിയില്ലാതെ ഒരു തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്നത്. അമ്പതു വര്‍ഷത്തിലേറെ പാലാ അടക്കിവാണ മാണിയുടെ മരണത്തോടെയാണ് മണ്ഡലത്തിന് അദ്ദേഹമില്ലാതൊരു തെരഞ്ഞെടുപ്പിനെ നേരിടേണ്ടിവരുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
മൂന്നുതവണയാണു മുന്‍പ് മാണി സി. കാപ്പന്‍ കെ.എം മാണിയെ നേരിട്ടത്. അന്നൊക്കെയും മാണിയോടൊപ്പം വിജയം നിന്നു. എന്നാല്‍ കഴിഞ്ഞ തവണ മാണിയുടെ ഭൂരിപക്ഷം 4703 ആക്കി കുറയ്ക്കാന്‍ കാപ്പനു കഴിഞ്ഞിരുന്നു.