| Monday, 25th November 2019, 1:41 pm

നാല് നേതാക്കളെ കൊണ്ട് അജിത് പവാറിനെ തിരികെ കൊണ്ടുവരാനുള്ള ശ്രമവുമായി ശരത് പവാര്‍; ചര്‍ച്ച രണ്ട് മണിക്കൂര്‍ പിന്നിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: അജിത് പവാറിനെ തിരികെ കൊണ്ട് വരുന്നതിന് വേണ്ടി മുതിര്‍ന്ന നേതാവായ ചഗന്‍ ഭുജ്ബല്‍ വഴി നടത്തിയ നീക്കം പരാജയപ്പെട്ടെങ്കിലും ശരത് പവാര്‍ ശ്രമം തുടരുന്നു. അജിത്ത് പവാറുമായി മൂന്ന് മുതിര്‍ന്ന നേതാക്കളാണ് ഇപ്പോള്‍ അജിത്ത് പവാറിനോട് ചര്‍ച്ച നടത്തുന്നത്.

ദിലീപ് വല്‍സെ പാട്ടീല്‍, ചഗന്‍ ബുജ്ബല്‍, ജയന്ത് പാട്ടീല്‍ എന്നീ എന്‍.സി.പി നേതാക്കളാണ് അജിത് പവാറിനോട് മധ്യസ്ഥത ചര്‍ച്ചകള്‍ നടത്തുന്നത്. ചര്‍ച്ച രണ്ട് മണിക്കൂര്‍ പിന്നിട്ടു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ശിവസേനയുടെ ഏക്‌നാത് ഷിന്‍ഡെയും ഈ യോഗത്തില്‍ അല്‍പ്പസമയത്തിനകം ചേരും. 54ല്‍ 53 എം.എല്‍.എമാരും എന്‍.സി.പി പക്ഷത്തേക്ക് എത്തിയതോടെ അജിത് പവാര്‍ ക്ഷീണിച്ചെന്ന് വിലയിരുത്തുന്ന ഘട്ടത്തിലാണ് ശരത് പവാറിന്റെ ഈ നീക്കം. ഈ ഘട്ടത്തില്‍ അജിത് പവാര്‍ എന്‍.സി.പിയിലേക്ക് മടങ്ങാനുള്ള തീരുമാനം എടുത്തേക്കാനുള്ള സാധ്യതയുണ്ടെന്നായിരുന്നു എന്‍.സി.പി വിലയിരുത്തല്‍.

We use cookies to give you the best possible experience. Learn more