മുംബൈ: അടുത്തിടെ എ.ഐ.എം.ഐ.എം, ബിജെ.പി നേതാക്കള്‍ നടത്തിയ വിദ്വേഷ പ്രസംഗങ്ങള്‍ ഇരുപാര്‍ട്ടികളും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായാണോ എന്ന് ചോദിച്ച് എന്‍.സിപി നേതാവ് നവാബ് മാലിക്.
‘കര്‍ണാടകയില്‍ എ.ഐ.എം.ഐ.എം നേതാവ് വാരിസ് പത്താന്‍ ഇതേ രീതിയില്‍ സംസാരിച്ചു. ഞങ്ങള്‍ ആ പ്രസ്താവനയില്‍ അപലപിച്ചു. നേരത്തെ അക്ബറുദ്ദീന്‍ ഒവൈസിയും സമാനരീതിയില്‍ പ്രസംഗിച്ചു. ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതില്‍ എ.ഐ.എം.ഐ.എമ്മും ബി.ജെ.പിയും തമ്മില്‍ ഒത്തുകളിയുണ്ടോ?’, നവാബ് മാലിക് ചോദിച്ചു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഐക്യപ്പെടാനും സ്വാതന്ത്ര്യം നേടാനുമുള്ള സമയമാണ് വരുന്നത്. ഒന്നോര്‍ക്കുക നമ്മള്‍ 15 കോടിയാണ്, പക്ഷെ അത് മതി 100 കോടിയെ നേരിടാന്‍ എന്നായിരുന്നു വാരിസ് പത്താന്‍ പ്രസംഗിച്ചത്. ദിയോബന്ദ് തീവ്രവാദത്തിന്റെ ഗംഗോത്രിയായി മാറിയിരിക്കുന്നു. ലോകത്താകെയുള്ള മുഖ്യ തീവ്രവാദികള്‍ ജനിക്കുന്ന സ്ഥലമായി ഇവിടെ മാറിയിരിക്കുന്നു എന്നാണ് കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ഗിരിരാജ് സിങ് പ്രസംഗിച്ചത്. ഈ പ്രസ്താവനകളെ മുന്‍നിര്‍ത്തിയാണ് നവാബ് മാലികിന്റെ ആരോപണം.
എ.ഐ.എം.ഐ.എം സംഘടിപ്പിച്ച പരിപാടില്‍ യുവതി പാകിസ്താന് മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ എ.ഐ.എം.ഐ.എം അദ്ധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി ക്ഷമ ചോദിക്കണമെന്നും നവാബ് മാലിക് പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ