' കുതിരക്കച്ചവടം നടത്തി രസിക്കാന്‍ ഇത് കര്‍ണാടകയോ ഗോവയോ അല്ല'; ശിവസേനയുമായി സഖ്യമുണ്ടാക്കില്ലെന്നാണ് വിശ്വാസമെന്നും എന്‍.സി.പി നേതാവ് ജിതേന്ദ്ര ഔഹാദ്
national news
' കുതിരക്കച്ചവടം നടത്തി രസിക്കാന്‍ ഇത് കര്‍ണാടകയോ ഗോവയോ അല്ല'; ശിവസേനയുമായി സഖ്യമുണ്ടാക്കില്ലെന്നാണ് വിശ്വാസമെന്നും എന്‍.സി.പി നേതാവ് ജിതേന്ദ്ര ഔഹാദ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th November 2019, 6:49 pm

മുംബൈ: മഹാരാഷ്ട്രയില്‍ അധികാരം നിലനിര്‍ത്താന്‍ ബി.ജെ.പി കുതിരക്കച്ചവടം നടത്തുന്നുവെന്ന പ്രതിപക്ഷാരോപണത്തിനു പിന്നാലെ ബി.ജെ.പിക്കെതിരെ എന്‍.സി.പി നേതാവ്. മഹാരാഷ്ട്രയില്‍ കുതിരക്കച്ചവടം നടത്തി രസിക്കാന്‍ ബി.ജെ.പിക്കാവില്ലെന്നാണ് എന്‍.സി.പി നേതാവും എം.എല്‍.എയുമായ ജിതേന്ദ്ര ഔഹാദ് പറഞ്ഞത്.

‘ബി.ജെ.പിക്ക് കുതിരക്കച്ചവടം നടത്തി രസിക്കാന്‍ മഹാരാഷ്ട്ര കര്‍ണാടകയോ ഗോവയോ ഒന്നുമല്ല. മഹാരാഷ്ട്രയില്‍ രാഷ്ട്രീയ തത്വങ്ങള്‍ ശക്തമാണ്. മാത്രമല്ല, ഇവിടെ വഞ്ചിക്കുന്നവര്‍ കൃത്യമായി അത് ചെയ്തിട്ടുമുണ്ട്’. ജിതേന്ദ്ര ഔഹാദ് പറഞ്ഞു.

ശിവസേനയുമായി ഒരു സഖ്യമുണ്ടാക്കുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും കാത്തിരുന്നു കാണാം അദ്ദഹം കൂട്ടിച്ചേര്‍ത്തു.

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ഇതിനിടയില്‍ രാജസ്ഥാനിലെ റിസോര്‍ട്ടില്‍ താമസിക്കുന്ന 44 കോണ്‍ഗ്രസ് എം.എല്‍.എമാരും ശിവസേനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കോണ്‍ഗ്രസിനൊപ്പം എന്‍.സി.പിയും ഏറെക്കുറെ ശിവസേനയെ പിന്തുണയ്ക്കാമെന്ന തീരുമാനത്തിലാണ്. അതിനിടയിലാണ് എന്‍.സി.പി എം.എല്‍.എ ജിതേന്ദ്ര ഔഹാദ് ശിവസേനയുമായി സഖ്യമുണ്ടാക്കില്ലെന്നാണ് വിശ്വാസമെന്ന് പറഞ്ഞ് രംഗത്തെത്തിയത്.

സ്വാഭാവികമായും മറ്റ് പാര്‍ട്ടികളുടെ എം.എല്‍.എമാര്‍ പിന്തുണച്ചെങ്കില്‍ മാത്രമേ ബി.ജെ.പിക്ക് സംസ്ഥാനത്ത് ഭരണം നിലനിര്‍ത്താന്‍ കഴിയൂ. ബി.ജെ.പി ഇതിന് വേണ്ടി കുതിരക്കച്ചവടത്തിന് വേണ്ടി ശ്രമിക്കുകയാണെന്നാണ് പ്രതിപക്ഷ കക്ഷികളുടെ ആരോപിക്കുന്നത്.

സര്‍ക്കാര്‍ അന്തിമ രൂപീകരണത്തിനായി ബി.ജെ.പി ഇന്ന് നടത്തിയ കോര്‍കമ്മിറ്റി രൂപീകരണത്തിലും തീരുമാനമാവത്തതിനെ തുടര്‍ന്ന് വീണ്ടും ഫഡ്‌നാവിസിന്റെ നേതൃത്വത്തില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.