മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി സമ്മതിച്ചെന്ന് എന്‍.സി.പി. മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണ കാര്യത്തില്‍ അനിശ്ചിതത്വം തുടരവേ എന്‍.സി.പി നേതാവ് മജീദ് മേമനാണ് ഇക്കാര്യം അറിയിച്ചത്.
പൊതുമിനിമം പരിപാടി ഉണ്ടാക്കല്‍ ഏതാണ്ട് കഴിഞ്ഞു. മുന്നോട്ട് പോവാനുള്ള അനുവാദം സോണിയാ ഗാന്ധി തന്നു. സ്ഥിരതയുള്ളതും പുരോഗമനപരവുമായ സര്‍ക്കാരുണ്ടാക്കാനാണ് ഞങ്ങളുടെ ശ്രമമെന്ന് മജീദ് മേമന്‍ പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഔദ്യോഗിക പ്രഖ്യാപനം എന്റെ കയ്യിലല്ല. നല്ല വാര്‍ത്ത അടുത്ത് തന്നെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷയെന്നും മജീദ് മേമന്‍. വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളുള്ള പാര്‍ട്ടികളുമായി സഖ്യം സാധ്യമാവുമോ എന്ന ചോദ്യത്തിന് മജീദ് മേമന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. ”കഴിഞ്ഞതെല്ലാം മറക്കാം, അടുത്ത അഞ്ച് വര്‍ഷത്തെ കുറിച്ച് ആലോചിക്കാം”.
എന്‍.സി.പി നേതാക്കളും കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ ഇപ്പോള്‍ ദല്‍ഹിയിലെ ശരത് പവാറിന്റെ വസതിയില്‍ യോഗം ചേരുകയാണ്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ