മുംബൈ: കോണ്‍ഗ്രസ് ബിയുമായി ലയനത്തിന് കേന്ദ്രനേതൃത്വത്തിന്റെ അനുമതി ലഭിച്ചതായി എം.എല്‍.എ തോമസ് ചാണ്ടി. മുംബൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു തോമസ് ചാണ്ടി.
ഇനിയുള്ള ചര്‍ച്ചകള്‍ക്കായി ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും തോമസ് ചാണ്ടി പറഞ്ഞു. തത്വത്തില്‍ ലയന തീരുമാനം ആയി കഴിഞ്ഞു. ചര്‍ച്ചകള്‍ക്ക് ശേഷം എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഔദ്യോഗിക ലയന പ്രഖ്യാപനമെന്നും തോമസ് ചാണ്ടി കൂട്ടിച്ചേര്‍ത്തു.
തോമസ് ചാണ്ടിയും പി.ശശീന്ദ്രനും മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നപ്പോള്‍ മന്ത്രിപദവിക്കായി പാര്‍ട്ടിക്ക് മറ്റൊരു എം.എല്‍.എ ഇല്ലാത്ത ഘട്ടത്തിലായിരുന്നു ലയനചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ടി.പി.പീതാംബരന്‍ മാസ്റ്ററുടെ നേതൃത്വത്തിലാണ് അന്ന് ലയനനീക്കങ്ങള്‍ നടന്നത്. പിന്നീട് ചര്‍ച്ചക്ക് മുന്‍കൈയ്യെടുത്തത് ആര്‍. ബാലകൃഷ്ണപിള്ളയാണ്.