COVID-19
ദല്‍ഹിയിലേക്ക് പോകണ്ട, കൊവിഡിനെ നേരിടാന്‍ സര്‍ക്കാര്‍ ഏജന്‍സികളെ സഹായിക്കൂ; എം.പിമാരോട് എന്‍.സി.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Mar 22, 09:35 am
Sunday, 22nd March 2020, 3:05 pm

മുംബൈ: സംസ്ഥാനത്ത് കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ എം.പിമാര്‍ ദല്‍ഹിയിലേക്ക് പോകരുതെന്ന് എന്‍.സി.പി. സര്‍ക്കാര്‍ ഏജന്‍സികളെ സഹായിക്കാന്‍ സംസ്ഥാനത്ത് തുടരണമെന്ന് എം.പിമാര്‍ക്ക് പാര്‍ട്ടി നിര്‍ദേശം നല്‍കി.

മഹാരാഷ്ട്രയില്‍ ഇതുവരെ 74 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


രാജ്യത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി. മാര്‍ച്ച് 21 ന് എച്ച്.എന്‍ റിലയന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 56 കാരനാണ് ഇന്ന് മഹാരാഷ്ട്രയില്‍ മരിച്ചത്.

അതേസമയം രാജ്യത്ത് 370 പേര്‍ക്കാണ് കൊവിഡ് 19 ബാധിച്ചിട്ടുള്ളതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

WATCH THIS VIDEO: