ശരദ് പവാറിനെ കൊല്ലാന്‍ പദ്ധതിയിട്ടെന്ന് എന്‍.സി.പി പ്രവര്‍ത്തകന്‍; 'പദ്ധതിയിട്ടത് യൂടുബ് ചാനലിലൂടെ'
പൂനെ: നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാറിനെ കൊല്ലാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് കാണിച്ച് പാര്‍ട്ടി പ്രവര്‍ത്തകന്‍ ലക്ഷ്മികാന്ത് ഖാബിയ പുനെയിലെ ശിവജി നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
ശരദ്പവാറിനെതിരെയുള്ള സംസാരിക്കുന്ന രണ്ട് യൂടൂബ് ചാനലുകള്‍ ചൂണ്ടിക്കാണിച്ചാണ് ഖാബിയ പരാതി നല്‍കിയത്. ഈ പോസ്റ്റുകള്‍ക്ക് വന്ന കമന്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളടക്കം 19 രേഖകളാണ് ഖാബിയ പൊലീസില്‍ പരാതി നല്‍കിയത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഈ വിഷയത്തില്‍ പാര്‍ട്ടി വിശദമായ അന്വേഷണം നടത്തുമെന്ന് പാര്‍ട്ടി വക്താവ് അങ്കുഷ് കാകഡെ പറഞ്ഞു. ഈ പരാതിയില്‍ എന്തെങ്കിലും സത്യമുണ്ടെങ്കില്‍ പൊലീസ് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും സത്യം പുറത്തു കൊണ്ടു വരുമെന്നും അദ്ദേഹം പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഈ കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ലക്ഷ്മികാന്ത് ഖാബിയ പറഞ്ഞു.