Entertainment news
എപ്പോഴും ഔട്ട് ഓഫ് ഫോക്കസില്‍ ഇരിക്കാന്‍ ഇഷ്ടപ്പെടുന്നയാള്‍ക്ക് പിറന്നാള്‍ ആശംസകള്‍; ഫഹദിന് ആശംസകളുമായി നസ്രിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Aug 08, 06:53 am
Sunday, 8th August 2021, 12:23 pm

പ്രേക്ഷകരുടെ പ്രിയ നടന്‍ ഫഹദ് ഫാസിലിന്റെ പിറന്നാളാണിന്ന്. നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ ഫഹദിന് പിറന്നാള്‍ ആശംസകളുമായി എത്തിയിട്ടുള്ളത്.

കൂട്ടത്തില്‍ ഏവരും ശ്രദ്ധിക്കുന്ന ആശംസകള്‍ നടിയും ഫഹദിന്റെ പങ്കാളിയുമായ നസ്രിയയുടേതാണ്. ഫഹദിനൊപ്പമുള്ള ഒരു ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് ഇത്തവണ നസ്രിയ പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് നസ്രിയ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.

എപ്പോഴും ഔട്ട് ഓഫ് ഫോക്കസില്‍ ഇരിക്കാന്‍ ഇഷ്ടപ്പെടുന്നയാള്‍ക്ക് പിറന്നാള്‍ ആശംസകള്‍ എന്നാണ് ഫോട്ടോക്ക് താഴെയായി നടി കുറിച്ചിരിക്കുന്നത്.

നിങ്ങളുടെ എല്ലാ സ്വപ്‌നങ്ങളും യാഥാര്‍ത്ഥ്യമാകട്ടെ ഷാനൂവെന്നും നസ്രിയ കുറിച്ചു. പോസ്റ്റിന് താഴെ ഫര്‍ഹാന്‍ ഫാസില്‍, ശ്രിന്റ, മഞ്ജിമ മോഹന്‍, സൗബിന്‍ ഷാഹിര്‍, അന്ന ബെന്‍ തുടങ്ങി നിരവധി പേര്‍ ഫഹദിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.

 

 

View this post on Instagram

 

A post shared by Nazriya Nazim Fahadh (@nazriyafahadh)

ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ഫഹദ് ചിത്രം മാലിക് വലിയ പ്രേക്ഷക പ്രശംസ നേടിയിരുന്നു. ചിത്രത്തില്‍ ഫഹദിന്റെ അഭിനയവും നിരൂപക പ്രശംസ നേടുകയായിരുന്നു.

ഫഹദിനെക്കൂടാതെ നിമിഷ സജയന്‍, വിനയ് ഫോര്‍ട്ട്, ജലജ, ഇന്ദ്രന്‍സ്, ദിവ്യ പ്രഭ, ചന്ദുനാഥ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Nazriyas birthday wishes to Fahadh