താനൊരു മുസ്‌ലിം കുടുംബത്തില്‍ നിന്ന് വരുന്നത് കൊണ്ട് തന്നെ കുടുംബത്തിലെ പലര്‍ക്കും താന്‍ അഭിനയിക്കുന്നതിനോട് താത്പര്യമോ സന്തോഷമോ ഉണ്ടായിരുന്നില്ലെന്ന് പറയുകയാണ് നസ്രിയ.
എന്നാല്‍ അവിടെ തന്റെ വാപ്പയാണ് തനിക്കൊപ്പം നിന്നതെന്നും അവള്‍ക്ക് സന്തോഷം നല്‍കുന്ന കാര്യം അവള്‍ ചെയ്യട്ടേയെന്ന് അദ്ദേഹം പറയുകയായിരുന്നെന്നും നടി പറയുന്നു.
പണ്ടുമുതല്‍ക്കേ സ്‌റ്റേജ് പെര്‍ഫോമന്‍സ് ചെയ്യുകയും വളരെ ആക്ടീവായി നില്‍ക്കുകയും ചെയ്ത കുട്ടിയായിരുന്നു താനെന്നും അതെല്ലാം മാതാപിതാക്കളുടെ പിന്തുണ കൊണ്ടായിരുന്നു സാധ്യമായതെന്നും നസ്രിയ പറയുന്നു.
ഖാലിദ് അല്‍ അമേരിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി. ഒരു മുസ്‌ലിം ബാക്ഗ്രൗണ്ടില്‍ നിന്ന് സിനിമയിലേക്ക് വന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു നസ്രിയ.
‘ഞാന്‍ മറുപടി നല്‍കേണ്ട ഒരു ചോദ്യം തന്നെയാണ്. അത് ഒരുപക്ഷെ ഒരുപാട് പേരെ ആ മറുപടി സഹായിച്ചേക്കും. പണ്ടുമുതല്‍ക്കേ തന്നെ സ്‌റ്റേജ് പെര്‍ഫോമന്‍സ് ചെയ്യുകയും വളരെ ആക്ടീവായി നില്‍ക്കുകയും ചെയ്ത കുട്ടിയായിരുന്നു ഞാന്‍.
എല്ലാം എന്റെ മാതാപിതാക്കളുടെ പിന്തുണ കൊണ്ടായിരുന്നു എനിക്ക് സാധ്യമായത്. പക്ഷെ ഇതെല്ലാം ഞാന്‍ ചെയ്തത് ഞങ്ങള്‍ ദുബായില്‍ താമസിക്കുന്ന സമയത്തായിരുന്നു. ഞങ്ങള്‍ കേരളത്തിലേക്ക് വന്നതിന് ശേഷവും എനിക്ക് പല ഓഫറുകളും വന്നിരുന്നു.
എന്നാല്‍ ഞാനൊരു മുസ്‌ലിം കുടുംബത്തില്‍ നിന്ന് വരുന്നത് കൊണ്ട് തന്നെ കുടുംബത്തിലെ പലര്‍ക്കും ഇതിനോട് താത്പര്യമോ സന്തോഷമോ ഉണ്ടായിരുന്നില്ല. അവിടെയും എന്റെ വാപ്പയാണ് എനിക്കൊപ്പം നിന്നത്. അവള്‍ക്ക് എന്താണ് സന്തോഷം നല്‍കുന്നത്, അതവള്‍ ചെയ്യട്ടേയെന്ന് അദ്ദേഹം പറയുകയായിരുന്നു,’ നസ്രിയ പറഞ്ഞു.
Content Highlight: Nazriya Talks About Support Of Her Father In Cinema Career