Entertainment
ബേസില്‍ ജോസഫ് എന്നൊരു സംവിധായകനുണ്ടെന്ന് കേട്ടത് ആ സിനിമക്ക് ശേഷമാണ്, വല്ലാത്തൊരു റിപ്പീറ്റ് വാല്യുവാണ് ആ പടത്തിന്: നസ്രിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Nov 24, 04:12 pm
Sunday, 24th November 2024, 9:42 pm

നസ്രിയ, ബേസില്‍ ജോസഫ് എന്നിവരൈ പ്രധാന കഥാപാത്രങ്ങളാക്കി എം.സി. ജിതിന്‍ സംവിധാനം ചെയ്ത ചിത്രമാണ് സൂക്ഷ്മദര്‍ശിനി. ത്രില്ലര്‍ ഴോണറില്‍ ഒരുങ്ങിയ ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ ഇന്റര്‍വ്യൂകളില്‍ പലരും എടുത്തുപറഞ്ഞത് നസ്രിയ- ബേസില്‍ കോമ്പോയാണ്. ഇരുവരും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ബേസില്‍ എന്ന സംവിധായകനെപ്പറ്റി ആദ്യമായി കേട്ടത് എപ്പോഴാണെന്ന് പറയുകയാണ് നസ്രിയ. കുഞ്ഞിരാമായണം എന്ന സിനിമ റിലീസായി ഹിറ്റായി നിന്നപ്പോള്‍ തന്നെ താന്‍ ബേസിലിനെപ്പറ്റി കേട്ടിട്ടുണ്ടായിരുന്നെന്ന് നസ്രിയ പറഞ്ഞു. ആ സിനിമയുടെ വര്‍ക്കും അതിലെ കോമഡികളും ഒരുപാട് ഇഷ്ടമാണെന്നും അന്നുതൊട്ടേ ബേസില്‍ എന്ന പേര് പ്രത്യേകം നോട്ട് ചെയ്തിരുന്നുവെന്നും നസ്രിയ കൂട്ടിച്ചേര്‍ത്തു.

Nazriya About Nayanthara 

കുഞ്ഞിരാമായണത്തിലെ കോമഡികള്‍ തനിക്ക് ഒരുപാട് ഇഷ്ടമായെന്നും അന്നാണ് ബേസില്‍ എന്നൊരു മനുഷ്യന്‍ ഉണ്ടെന്നറിഞ്ഞതെന്നും നസ്രിയ പറഞ്ഞു. ഇന്നും ടി.വിയില്‍ വരുമ്പോള്‍ കുഞ്ഞിരാമായണം ഇരുന്ന് കാണാറുണ്ടെന്നും വളരെയധികം റിപ്പീറ്റ് വാല്യുവുള്ള സിനിമയാണതെന്നും നസ്രിയ കൂട്ടിച്ചേര്‍ത്തു. സൂക്ഷ്മദര്‍ശിനിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് നസ്രിയ ഇക്കാര്യം പറഞ്ഞത്.

‘കുഞ്ഞിരാമായണം ഹിറ്റായി നിന്ന സമയത്ത് തന്നെ ബേസിലിനെപ്പറ്റി കേട്ടിട്ടുണ്ടായിരുന്നു. ആ സിനിമയുടെ മേക്കിങ്ങും അതിലെ കോമഡികളും ഒരുപാട് ഇഷ്ടമാണ്. ആ സമയത്ത് തന്നെ ബേസില്‍ എന്ന പേര് ഞാന്‍ നോട്ട് ചെയ്തിരുന്നു. ആ സിനിമയുടെ കോമഡി എനിക്ക് ഒരുപാട് ഇഷ്ടമാണ്.

ബേസില്‍ എന്നൊരു മനുഷ്യന്‍ ഉണ്ടെന്ന് അറിഞ്ഞത് അപ്പോഴായിരുന്നു. അന്നേ നല്ലൊരു ഇംപ്രഷനുണ്ടാക്കാന്‍ ബേസിലിന് സാധിച്ചിട്ടുണ്ടായിരുന്നു. ഇപ്പോഴും ടി.വിയില്‍ കുഞ്ഞിരാമായണം ഉണ്ടെങ്കില്‍ ഞാന്‍ ഇരുന്ന് കാണും. ഭയങ്കര റിപ്പീറ്റ് വാല്യുവുള്ള സിനിമയാണത്,’ നസ്രിയ പറയുന്നു.

അതേസമയം ബേസില്‍ ജോസഫും, നസ്രിയയും പ്രധാനവേഷത്തിലെത്തിയ സൂക്ഷ്മദര്‍ശിന് മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ത്രില്ലര്‍ ഴോണറില്‍ പെടുന്ന ചിത്രത്തില്‍ ഇരുവരുടെയും പ്രകടനത്തെ പലരും പ്രശംസിക്കുന്നുണ്ട്. റിലീസ് ചെയ്ത് രണ്ട് ദിവസത്തിനുള്ളില്‍ 10 കോടിക്കുമുകളില്‍ ബോക്‌സ് ഓഫീസില്‍ നിന്ന് കളക്ട് ചെയ്തുകഴിഞ്ഞു.

Content Highlight: Nazriya talks about Basil Joseph and Kunjiramayanam movie