| Saturday, 21st August 2021, 11:05 am

നിന്റെയൊരു ഭാഗ്യം അല്ലാതെന്ത് പറയാനാ, ലക്കി ബോയ്; ഫഹദിന്റെ ചുമലിലേറിയ വീഡിയോ പങ്കുവെച്ച് നസ്രിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഏഴാം വിവാഹവാര്‍ഷികം ആഘോഷിക്കുന്ന സന്തോഷത്തിലാണ് നടി നസ്രിയ. രസകരമായ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ജീവിതപങ്കാളി ഫഹദ് ഫാസിലിന് നസ്രിയ വിവാഹവാര്‍ഷികാശംസകള്‍ നേര്‍ന്നത്.

തന്നെയും ചുമലിലേറ്റി നടക്കുന്ന ഫഹദിന്റെ വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇതിനൊപ്പം സുന്ദരമായ വാക്കുകളും നസ്രിയ പങ്കുവെച്ചിട്ടുണ്ട്.

‘ഹാപ്പി ആനിവേഴ്‌സിറി ഷാനു. എന്തൊരു ഭാഗ്യവനാണ് താങ്കളെന്നല്ലാതെ ഞാനെന്ത് പറയാന്‍, ലക്കി ബോയ്… നമ്മുടെ യാത്രകളില്‍ ഞാന്‍ നടക്കാന്‍ മടി പിടിച്ചിരുന്നപ്പോഴെല്ലാം നീയെന്നെ തോളിലേറ്റി കൊണ്ടുപോയി.

ഇനിയും ഒരുപാട് സാഹസികതകള്‍ നമ്മളെ കാത്തിരിപ്പുണ്ട്. ഇനിയെല്ലാം നിന്നോടൊപ്പം തന്നെ, അതില്‍ നിന്നൊരു രക്ഷയില്ല. എന്തൊക്കെയായാലും നമ്മളൊരു ടീമാണ്.

ഞങ്ങള്‍ക്ക് സന്തോഷം നിറഞ്ഞ ഏഴാം വര്‍ഷം ആശംസിക്കുകയാണ്. പിന്നെ നിങ്ങള്‍ക്കെല്ലാവര്‍ക്കും ഓണാശംസകള്‍,’ നസ്രിയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു.

നിരവധി പേരാണ് ഇതിനോടകം പോസ്റ്റിന് ലൈക്കടിച്ചും ഷെയര്‍ ചെയ്തും എത്തിയിരിക്കുന്നത്. ഫഹദ് ഫാസിലിനെ കുറിച്ച് നസ്രിയ എഴുതുന്ന പോസ്റ്റുകളും പങ്കുവെക്കുന്ന ചിത്രങ്ങളും പലപ്പോഴും വൈറലാകാറുണ്ട്.

മാലികിന്റെ റിലീസിന് ശേഷം ഫഹദിന്റെ അഭിനയത്തെ പ്രശംസിച്ചുകൊണ്ട് നസ്രിയയിട്ട പോസ്റ്റും ആരാധകര്‍ ഏറ്റെടുത്തിരുന്നു. സര്‍ര്‍ര്‍ര്‍ജീ ഞാന്‍ നിങ്ങളുടെ വലിയ ഫാനാണ് എന്നാണ് നസ്രിയ കുറിച്ചിരുന്നത്. ഓരോ ദിവസവും നിങ്ങള്‍ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും ഇതെന്റെ ഫാന്‍ മൊമന്റ് സെല്‍ഫിയാണെന്നും നസ്രിയ ഫോട്ടോ പങ്കുവെച്ചുകൊണ്ട് പറഞ്ഞിരുന്നു.

ഫഹദ് ഫാസിലിന്റെ പിറന്നാളിന് നസ്രിയ ഷെയര്‍ ചെയ്ത ചിത്രവും എഴുതിയ വാക്കുകളും സോഷ്യല്‍ മീഡിയ ആഘോഷിച്ചിരുന്നു. എപ്പോഴും ഔട്ട് ഓഫ് ഫോക്കസില്‍ ഇരിക്കാന്‍ ഇഷ്ടപ്പെടുന്നയാള്‍ക്ക് പിറന്നാള്‍ ആശംസകള്‍ എന്നായിരുന്നു ഫോട്ടോക്ക് താഴെയായി നടി കുറിച്ചിരുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Nazriya shares cute video with Fahadh Faasil on their wedding anniversary

We use cookies to give you the best possible experience. Learn more