നാനി, നസ്രിയ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി വിവേക് ആത്രേയ സംവിധാനം ചെയ്യുന്ന അണ്ടേ സുന്ദരാനികി എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് തെന്നിന്ത്യന്‍ ആരാധകര്‍. തെലുങ്കിന് പുറമേ തമിഴ്, മലയാളം ഭാഷകളിലുമെത്തുന്ന ചിത്രം ജൂണ്‍ 10നാണ് റിലീസ് ചെയ്യുന്നത്.
അണ്ടേ സുന്ദരാനികി എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ തീരുമാനിച്ചതിന് പിന്നിലെ കാരണം പറയുകയാണ് നസ്രിയ. ഇതുപോലെ തമാശ നിറഞ്ഞ സിനിമ അടുത്ത കാലത്ത് വന്നിട്ടില്ലെന്നും ലീല തോമസ് എന്ന കഥാപാത്രത്തെ തനിക്ക് ഇഷ്ടപ്പെട്ടെന്നും ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ നസ്രിയ പറഞ്ഞു.
‘ഒരു സ്‌ക്രിപ്റ്റ് കേള്‍ക്കുമ്പോള്‍ ആദ്യം നോക്കുന്നത് ഭാഷയല്ല. സ്‌ക്രിപ്റ്റ് ഇഷ്ടപ്പെട്ടാല്‍ ചത്തുകിടന്ന് ആ ഭാഷ പഠിക്കും. അണ്ടേ സുന്ദരാനികിയുടെ സെറ്റ് മുഴുവന്‍ തെലുങ്കായിരുന്നു. ചില സമയങ്ങളില്‍ ഒന്നും മനസിലാവില്ല. പക്ഷേ കുറച്ച് ദിവസത്തിനുള്ളില്‍ എല്ലാം ശരിയായി. ദിവ്യ എന്നൊരു ട്രാന്‍സ്ലേറ്റര്‍ എനിക്ക് ഉണ്ടായിരുന്നു. അവരോടൊപ്പമാണ് സ്‌ക്രിപ്റ്റ് മുഴുവന്‍ വായിച്ചു തീര്‍ത്തത്. അവര്‍ക്ക് തമിഴും മലയാളവും ഇംഗ്ലീഷും അറിയാം.
എന്നാലും എല്ലാവരും പെട്ടെന്ന് സംസാരിച്ചു പോകുമ്പോള്‍ നിര്‍ത്ത്, കുറച്ച് പതുക്കെ പറയാന്‍ ഞാന്‍ ആവശ്യപ്പെടും. നാനിയോടൊപ്പമാണ് ഞാന്‍ പഠിച്ചത്. അദ്ദേഹമാണെങ്കില്‍ വളരെ വേഗത്തിലാണ് സംസാരിക്കുന്നത്. നാനി തെലുങ്ക് പറയുന്നത് മനസിലാവുമെങ്കില്‍ ആര് തെലുങ്ക് പറഞ്ഞാലും മനസിലാവും.
പൊതുവേ തമാശയൊക്കെയുള്ള സിനിമ നമ്മള്‍ കണ്ടിട്ട് ഒരുപാട് നാളായി. അതേസമയം ഒരുപാട് ഇമോഷന്‍സുള്ള, ആഴമുള്ള ഒരു സിനിമ വന്നിട്ട് കുറച്ച് നാളുകളായി. അങ്ങനെയുള്ള സിനിമയില്‍ ഞാനും അഭിനയിച്ചിട്ട് കുറച്ച് നാളായി. ഈ സിനിമയിലെ എന്റെ കഥാപാത്രവും വളരെ നന്നായി തോന്നി,’ നസ്രിയ പറഞ്ഞു.
നരേഷ്, രോഹിണി, നാദിയ മൊയദു, ഹര്‍ഷവര്‍ദ്ധന്‍, രാഹുല്‍ രാമകൃഷ്ണന്‍, സുഹാസ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Content Highlight: Nazriya says she is Ready to die and learn any language if she like the script