| Sunday, 4th August 2024, 12:48 pm

പാക്കപ്പ് ആയി സൂക്ഷ്മദര്‍ശിനി; നായികയായി നസ്രിയ, ഒപ്പം ബേസിലും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബേസില്‍ ജോസഫ് – നസ്രിയ നസീം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം.സി. ജിതിന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സൂക്ഷ്മദര്‍ശിനി’. ഈ ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി പാക്കപ്പ് ആയി. ഹാപ്പി ഹവേര്‍സ് എന്റര്‍ടൈന്‍മെന്റ്, എ.വി.എ. പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, എ.വി. അനൂപ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

സംവിധായകന്‍ എം.സി. ജിതിന്‍, അതുല്‍ രാമചന്ദ്രന്‍ എന്നിവരുടെ കഥക്ക് എം.സി. ജിതിന്‍, അതുല്‍ രാമചന്ദ്രന്‍, ലിബിന്‍ ടി.ബി. എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും സംഭാഷണവും രചിച്ച ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്. നസ്രിയ ഒരു ഇടവേളക്ക് ശേഷമാണ് മലയാളത്തില്‍ നായികയായി വീണ്ടും എത്തുന്നത്.

ഈ ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള്‍ ചെയ്യുന്നത് ദീപക് പറമ്പോല്‍, സിദ്ധാര്‍ഥ് ഭരതന്‍, മെറിന്‍ ഫിലിപ്പ്, അഖില ഭാര്‍ഗവന്‍, പൂജ മോഹന്‍രാജ്, കോട്ടയം രമേഷ്, ഗോപന്‍ മങ്ങാട്ട്, മനോഹരി ജോയ്, റിനി ഉദയകുമാര്‍, ജയ കുറുപ്പ്, മുസ്‌കാന്‍ ബിസാരിയ, അഭര്‍ണ റാം, അഭിരാം പൊതുവാള്‍, ബിന്നി റിങ്കി, നന്ദന്‍ ഉണ്ണി, നൗഷാദ് അലി, ആതിര രാജീവ്, മിര്‍സ ഫാത്തിയ തുടങ്ങിയവരാണ്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യുസേഴ്‌സ്: ഇംതിയാസ് കദീര്‍, സനു താഹിര്‍, ഛായാഗ്രഹണം: ശരണ്‍ വേലായുധന്‍, ചിത്രസംയോജനം: ചമന്‍ ചാക്കോ, സൗണ്ട് ഡിസൈന്‍: വിഷ്ണു ഗോവിന്ദ്, കലാസംവിധാനം: വിനോദ് രവീന്ദ്രന്‍, മേക്കപ്പ്: ആര്‍ ജി വയനാടന്‍, വസ്ത്രാലങ്കാരം: മഷര്‍ ഹംസ, സ്റ്റില്‍സ്: രോഹിത് കൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രതീഷ് മാവേലിക്കര, പോസ്റ്റര്‍ ഡിസൈന്‍: പവിശങ്കര്‍, ചീഫ് അസോസിയേറ്റ്: രോഹിത് ചന്ദ്രശേഖര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍: ഷൗക്കത്ത് അലി, ക്രിയേറ്റീവ് കോണ്‍ട്രിബൂഷന്‍ : ഹാഷിര്‍.

Content Highlight: Nazriya Nazim And Basil Joseph Movie Sookshma Darshini Shooting Completed

We use cookies to give you the best possible experience. Learn more