ഫഹദ് ഫാസിലിനെ കുറിച്ച് സംസാരിക്കുകയാണ് നടി നസ്രിയ നസിം. ഫഹദ് ഫാസില്‍ സൈക്കോ ആയി അഭിനയിച്ച കഥാപാത്രങ്ങള്‍ മാത്രമേ ആളുകള്‍ ഫഹദിനെ പോലെ ഉണ്ടോയെന്ന് ചോദിക്കാറുള്ളുവെന്നും എന്നാല്‍ റിയല്‍ ലൈഫില്‍ അദ്ദേഹം അങ്ങനെ അല്ലെന്നും നസ്രിയ പറയുന്നു. വരത്തന് എന്ന ചിത്രത്തിലെ എബിയെപ്പോലെയാണ് ശരിക്കും ഫഹദ് ഫാസിലെന്ന് നസ്രിയ പറയുന്നു.
എബിയെപ്പോലെ ആളുകളെ അടിക്കുമെന്നോ ഇടിക്കുമെന്നോ ഒന്നും അല്ല താന്‍ ഉദ്ദേശിച്ചതെന്നും എന്നാല്‍ ആ കഥാപാത്രത്തെ പോലെ വളരെ ശാന്തതയും സമാധാനവും ഇഷ്ടപ്പെടുന്ന ആളാണ് അദ്ദേഹമെന്നും നസ്രിയ കൂട്ടിച്ചേര്‍ത്തു. റെഡ് എഫ്.എം മലയാളത്തിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നസ്രിയ നസിം.
‘ഷാനു (ഫഹദ് ഫാസില്‍) സൈക്കോ ആയി അഭിനയിച്ച കഥാപാത്രങ്ങള്‍ മാത്രമേ ആളുകള്‍ ഫഹദിനെ പോലെ ഉണ്ടോയെന്ന് ചോദിക്കാറുള്ളു. എന്തുകൊണ്ടാണ് അവര്‍ നോര്‍മല്‍ ആളായി ഫഹദ് അഭിനയിച്ച കഥാപാത്രങ്ങളെ കുറിച്ച് സംസാരിക്കാത്തത്? മഹേഷിന്റെ പ്രതികാരത്തിലെ മഹേഷിനെ പോലെ ആണോയെന്ന് ആളുകള്‍ ചോദിക്കാറുണ്ട്. എന്നാല്‍ അദ്ദേഹം മഹേഷിനെ പോലെയേ അല്ല.
എനിക്ക് തോന്നുന്നത് വരത്തനിലെ എബിയെപ്പോലെയാണ് ഷാനു എന്നാണ്. അവസാനം എല്ലാവരെയും അങ്ങനെ ഇടിച്ചിടും അടിക്കും എന്നൊന്നും അല്ല. അങ്ങനെ ആരും ചിന്തിക്കരുത്. അതുപോലെ വളരെ ക്ഷമയും ശാന്തതയും ഒക്കെയുള്ള ആളാണ് ഫഹദ്,’ നസ്രിയ പറയുന്നു.
നാല് വര്‍ഷത്തിന് ശേഷം നസ്രിയ അഭിനയിക്കുന്ന മലയാളം സിനിമയാണ് സൂക്ഷ്മദര്‍ശിനി. ബേസിലും നസ്രിയയും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് എം.സി ജിതിനാണ്. അയല്‍വാസികളായ പ്രിയദര്‍ശിനിയും മാനുവലുമായിട്ടാണ് നസ്രിയയും ബേസിലും ചിത്രത്തിലെത്തുന്നത്. നവംബര്‍ 22നാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. നസ്രിയ അഭിനയിച്ച് അവസാനമായി തിയേറ്ററുകളിലെത്തിയ മലയാള ചിത്രമാണ് ട്രാന്‍സ്.
Content Highlight: Nazriya Nasim Says Fahad Fasil Have Recemblence Of His Character In Varathan Movie