'സര്‍ര്‍ര്‍ര്‍ ജീ..ഞാന്‍ നിങ്ങളുടെ വലിയ ഫാനാണ്'; ഫഹദിനൊപ്പമുള്ള ഫാന്‍ മൊമന്റ് പങ്കുവെച്ച് നസ്രിയ
Entertainment
'സര്‍ര്‍ര്‍ര്‍ ജീ..ഞാന്‍ നിങ്ങളുടെ വലിയ ഫാനാണ്'; ഫഹദിനൊപ്പമുള്ള ഫാന്‍ മൊമന്റ് പങ്കുവെച്ച് നസ്രിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 19th July 2021, 5:09 pm

മാലികിന്റെ റിലീസിന് ശേഷം ഫഹദിന്റെ അഭിനയത്തെ പ്രശംസിച്ചുകൊണ്ട് സിനിമാ മേഖലയില്‍ നിന്നും പുറത്തുനിന്നും നിരവധി പേരാണ് രംഗത്തുവന്നിരുന്നത്. ഇപ്പോഴിതാ ഫഹദിനെ അഭിനന്ദിച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ഇട്ടിരിക്കുന്നത് നടിയും ഫഹദിന്റെ പങ്കാളിയുമായ നസ്രിയയാണ്.

സര്‍ര്‍ര്‍ര്‍ജീ ഞാന്‍ നിങ്ങളുടെ വലിയ ഫാനാണ് എന്നാണ് നസ്രിയ കുറിച്ചത്. ഓരോ ദിവസവും നിങ്ങള്‍ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും ഇതെന്റ് ഫാന്‍ മൊമന്റ് സെല്‍ഫിയാണെന്നും നസ്രിയ പറയുന്നു.

റോഷന്‍ മാത്യൂ, നിമിഷ സജയന്‍, ഫര്‍ഹാന്‍ ഫാസില്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍ തുടങ്ങി നിരവധി താരങ്ങളാണ് നസ്രിയയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിട്ടുള്ളത്. നേരത്തേ മാലികിലെ പാട്ടും നസ്രിയ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിരുന്നു.

മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍, നിമിഷ സജയന്‍, വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന്‍, ജലജ, ദിവ്യ പ്രഭ, മീനാക്ഷി, സനല്‍ അമന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് മാലിക്.

ചിത്രത്തിലെ ഫഹദിന്റെ പ്രകടനത്തെ അന്താരാഷ്ട്ര മാധ്യമമായ അല്‍ജസീറ അഭിനന്ദിച്ചിരുന്നു. 20 വര്‍ഷത്തെ ഫഹദ് ഫാസിലിന്റെ സിനിമാ ജീവിതത്തില്‍ ഒരു സുപ്രധാന വഴിത്തിരിവാണ് മാലിക് ഉണ്ടാക്കിയിരിക്കുന്നത്. പുത്തന്‍ മാറ്റങ്ങള്‍ നടക്കുന്ന മലയാള സിനിമയുടെ നായകന്‍ എന്ന് കരുതപ്പെടുന്ന ഫഹദിന് വലിയൊരു മാറ്റം തന്നെ ചിത്രത്തിലൂടെ ഉണ്ടാകും. ഫഹദ് ചെയ്തിട്ടുള്ള എല്ലാ കഥാപാത്രങ്ങളും കയ്യടി അര്‍ഹിക്കുന്നതാണെന്നും അല്‍ജസീറയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കയ്യെത്തും ദൂരത്തില്‍ അഭിനയിച്ചതുമുതലുള്ള ഫഹദിന്റെ സിനിമാ ജീവിതത്തെയും റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Nazriya instagram post about Fahadh Faazil