|

'വെല്‍ക്കം ബാക്ക് ഭായ്'; മേഘ്‌നയുടെ കുഞ്ഞിനെ വരവേറ്റ് നസ്രിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

നടി മേഘ്‌ന രാജിന് കുഞ്ഞ് പിറന്നതിനു പിന്നാലെ ആശംസയുമായി മേഘനയുടെ സുഹൃത്തായ നടി നസ്രിയ നസിം. ബേബി ബോയ് ഈസ് ഹിയര്‍ ഭായ്.. വെല്‍ക്കം ബാക്ക് എന്നാണ് നസ്രിയ ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസില്‍ കുറിച്ചിരിക്കുന്നത്. ഒപ്പം മേഘ്‌നയുടെയും അന്തരിച്ച ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജയുടെയും ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്.

സിനിമാ മേഖലയില്‍ നസ്രിയയുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് മേഘ്‌നരാജ്. മാഡ് ഡാഡ് എന്ന മലയാള ചിത്രത്തില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. അന്തരിച്ച നടന്‍ ചിരജ്ഞീവി സര്‍ജയുടെ സഹോദരന്‍ ധ്രുവ് സര്‍ജയാണ് മേഘ്‌നയ്ക്ക് കുഞ്ഞു പിറന്ന വിവരം സോഷ്യല്‍ മീഡിയയലൂടെ അറിയിച്ചത്.

ഇക്കഴിഞ്ഞ ജൂണ്‍ ഏഴിന് 36 കാരനായ ചിരജ്ഞീവി സര്‍ജ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞത്. മേഘ്ന അഞ്ച് മാസം ഗര്‍ഭിണിയായിരിക്കെയായിരുന്നു ചിരജ്ഞീവി വിടവാങ്ങിയത്.

കുടുംബത്തിലേക്ക് കുഞ്ഞതിഥിയെ സ്വീകരിക്കാനുള്ള ആഘോഷത്തിനിടെയായിരുന്നു ചിരജ്ഞീവി സര്‍ജയുടെ വിയോഗം. ചിരഞ്ജീവി സര്‍ജയുടെ മരണത്തിന് ശേഷം സമൂഹമാധ്യമങ്ങളില്‍ നിന്നുള്‍പ്പെടെ മാറിനിന്ന മേഘ്‌ന രാജ് ഏറെ നാളുകള്‍ക്ക് ശേഷം ചിരഞ്ജീവിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ ട്വിറ്ററില്‍ എഴുതിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Nazriya happy for Meghna raj’s baby

Latest Stories

Video Stories