ഗര്‍ഭിണിയാണെന്ന പ്രചരണത്തിന് നസ്രിയയുടെ 'കണ്ണുതള്ളിക്കുന്ന' മറുപടി
Movie Day
ഗര്‍ഭിണിയാണെന്ന പ്രചരണത്തിന് നസ്രിയയുടെ 'കണ്ണുതള്ളിക്കുന്ന' മറുപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Jun 15, 06:29 am
Thursday, 15th June 2017, 11:59 am

 

സിനിമയില്‍ നിന്നും വിട്ടുനിന്നിട്ടും ആരാധകര്‍ ഒട്ടും കുറയാത്ത താരമാണ് നസ്രിയ. താരത്തെ ചുറ്റിപ്പറ്റി വലിയ ഗോസിപ്പുകളൊന്നും വന്നിരുന്നില്ലെങ്കിലും അടുത്തിടെ നസ്രിയ ഗര്‍ഭിണിയായെന്ന വാര്‍ത്തയായിരുന്നു ഏഷ്യാനെറ്റ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

 

ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ആസിഫ് അലി എന്നിവര്‍ക്ക് പിന്നാലെ ഫഹദ് ഫാസിലും അച്ഛനാകാന്‍ പോകുന്നുവെന്നായിരുന്നു വാര്‍ത്ത. മലയാള സിനിമാ ലോകത്തിന് വീണ്ടും സന്തോഷം നല്‍കുന്ന വാര്‍ത്തയെന്ന് പറഞ്ഞായിരുന്നു റിപ്പോര്‍ട്ട്.


Dont Miss ഫസല്‍വധക്കേസില്‍ തുടരന്വേഷണമില്ല; ഫസലിന്റെ സഹോദരന്റെ ഹരജി സി.ബി.ഐ കോടതി തള്ളി 


ഇതിന് പിന്നാലെ നസ്രിയ ഗര്‍ഭിണിയാണെന്നും അതുകൊണ്ടാണ് ഉടന്‍ തന്നെ സിനിമയിലേക്ക് വരാത്തതെന്നുമുള്ള വാര്‍ത്തകള്‍ ചൂടോടെ പ്രചരിച്ചു. ഇതിന് പുറമെ യൂട്യൂബിലും മറ്റ് സമൂഹ മാധ്യമങ്ങളില്‍ നസ്രിയയുടെ ചില ഫോട്ടോഷോപ്പ് ചിത്രങ്ങള്‍ ചിലര്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

എന്നാല്‍ ഇതെല്ലാം കേട്ടെങ്കിലും വലിയ പ്രതികരണമൊന്നും നസ്രിയ നടത്തിയിരുന്നില്ല. എങ്കിലും ചില വാര്‍ത്തകള്‍ അതിരുവിട്ടു കഴിഞ്ഞപ്പോള്‍ എല്ലാ ഗോസിപ്പുകള്‍ക്കും നല്ല ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് നസ്രിയ. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് നസ്രിയയുടെ രസകരമായ പ്രതികരണം.