| Thursday, 21st November 2024, 8:04 pm

ഷാനു ചെയ്തതില്‍ ഏറ്റവും ഇഷ്ടപ്പെട്ട വേഷങ്ങളില്‍ ഒന്നാണ് അത്, ഏതൊരാര്‍ട്ടിസ്റ്റും അത്തരമൊരു വേഷം കിട്ടാന്‍ കൊതിക്കും: നസ്രിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബാലതാരമായി സിനിമയിലേക്കെത്തിയ നടിയാണ് നസ്രിയ. ബ്ലെസി സംവിധാനം ചെയ്ത പളുങ്കിലൂടെയാണ് നസ്രിയ സിനിമയിലേക്കെത്തിയത്. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരത്തിലൂടെ നായികയായി അരങ്ങേറിയ നസ്രിയ തമിഴിലും തെലുങ്കിലും തന്റെ സാന്നിധ്യമറിയിച്ചു. ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡേയ്സ് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും നസ്രിയ സ്വന്തമാക്കിയിട്ടുണ്ട്.

ഫഹദ് ചെയ്ത വേഷങ്ങളില്‍ തനിക്ക് പ്രിയപ്പെട്ട കഥാപാത്രങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് നസ്രിയ. ഫഹദിന് ഒരുപാട് ഫാന്‍ബെയ്‌സ് ഉണ്ടാക്കിയ ചിത്രങ്ങളില്‍ ഒന്നാണ് 2019ല്‍ റിലീസായ കുമ്പളങ്ങി നൈറ്റ്‌സ്. പാട്രിയാര്‍ക്കിയില്‍ അടിയുറച്ച് വിശ്വസിക്കുന്ന സൈക്കോ ആയിട്ടുള്ള ഷമ്മി എന്ന കഥാപാത്രം കേരളത്തിന് പുറത്തും ഫഹദിന് ആരാധകരെ ഉണ്ടാക്കിക്കൊടുത്തു.

മികച്ച സ്വഭവനടനുള്ള അവാര്‍ഡ് ഷമ്മിയിലൂടെ ഫഹദ് തന്റെ പേരിലാക്കിയിരുന്നു. കുമ്പളങ്ങി നൈറ്റ്‌സിലെ ഫഹദിന്റെ കഥാപാത്രം തനിക്ക് ഇഷ്ടപ്പെട്ട ഒന്നാണെന്ന് നസ്രിയ പറഞ്ഞു. പലരും ആ ക്യാരക്ടര്‍ നെഗറ്റീവാണ്, സൈക്കോയാണ് എന്നൊക്കെ പറയുമെങ്കിലും ചെയ്ത് ഫലിപ്പിക്കാന്‍ പ്രയാസമാണെന്ന് നസ്രിയ കൂട്ടിച്ചേര്‍ത്തു.

അടുക്കളയില് വെച്ച് ഗ്രേസിനോടും അന്ന ബെന്നിനോടും സംസാരിക്കുന്ന സീന്‍ വളരെ മനോഹരമായി ഫഹദ് ചെയ്തിട്ടുണ്ടെന്നും നസ്രിയ പറഞ്ഞു. റിയല്‍ ലൈഫില്‍ ഷമ്മിയുടെ യാതൊരു മാനറിസവും ഫഹദിനില്ലെന്നും നസ്രിയ കൂട്ടിച്ചേര്‍ത്തു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിനോട് സംസാരിക്കുകയായിരുന്നു നസ്രിയ.

‘കുമ്പളങ്ങി നൈറ്റ്‌സിനെപ്പറ്റി പറയാതെ ഒന്നും കംപ്ലീറ്റാകില്ല. ഒരുപാട് പേര്‍ എടുത്തുപറഞ്ഞ പെര്‍ഫോമന്‍സാണ് ഷാനു ആ സിനിമയില്‍ കാണിച്ചത്. അതില്‍ തന്നെ അടുക്കളയില്‍ വെച്ച് സംസാരിക്കുന്ന സീനില്‍ ‘എന്നെപ്പറ്റിയാണോ മോളേ’ എന്ന് ചോദിക്കുന്ന സീന്‍ ഒരു രക്ഷയുമില്ലാത്തതാണ്. നല്ല രസമാണ് ആ ഡയലോഗ് കേട്ടുകൊണ്ടിരിക്കാന്‍.

പലരും ആ ക്യാരക്ടറിന് ഒരു സൈക്കോ ഷെയ്ഡ് കൊടുക്കുന്നത് കണ്ടിട്ടുണ്ട്. എനിക്ക് പേഴ്‌സണലി ഇഷ്ടമുള്ള ഒരു ക്യാരക്ടറാണ് ഷമ്മി. കാരണം, ഏതൊരു ആര്‍ട്ടിസ്റ്റും അങ്ങനെ ഒരു റോള്‍ കിട്ടാന്‍ ആഗ്രഹിക്കും. പക്ഷേ ഷമ്മിയുടെ യാതൊരു ഷെയ്ഡും ഷാനുവിന് റിയല്‍ ലൈഫില്‍ ഇല്ല എന്നാതാണ് സത്യം. അത് എങ്ങനെ ചെയ്തുവെച്ചു എന്ന് എനിക്കറിയില്ല,’ നസ്രിയ പറയുന്നു.

Content Highlight: Nazriya about Fahadh Faazil’s performance in Kumbalangi Nights movie

We use cookies to give you the best possible experience. Learn more