| Saturday, 16th July 2016, 10:04 pm

മദനിയും കൂട്ടരും ക്ഷമിക്കുക നിങ്ങള്‍ മുസ്‌ലിം വരേണ്യ വര്‍ഗ്ഗ നീതി ബോധത്തിന് പുറത്താണ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

സാക്കിര്‍ നായിക്കിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് അദ്ദേഹത്തിന്റെ ഫോട്ടോ പ്രൊഫയില്‍ പിക്ച്ചറാക്കി മദനിക്ക് എതിരെ സംഘ്പരിവാര്‍ പൊതുബോധത്തിന് ഒപ്പം നിന്ന് സംസാരിക്കുന്ന വിരോധാഭാസത്തിന്റെ ഉഗ്രമൂര്‍ത്തികളായ സലഫികളെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ സൈബര്‍ ലോകത്ത് കണ്ട് കൊണ്ടിരിക്കുന്നത്.

മദനിക്ക് ഒപ്പം ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ ആകാരണമായി യു.എ.പി.എ ചുമത്തപ്പെട്ട് 6 വര്‍ഷമായി ജയിലില്‍ കഴിയുന്ന പരപ്പനങ്ങാടി സ്വദേശി സക്കറിയക്കും കണ്ണൂര്‍ സ്വദേശി ഷറഫുദ്ധീനും വേണ്ടി കേരളത്തില്‍ സാക്കിര്‍ നായിക്കിന്ന് വേണ്ടി രംഗത്ത് വന്ന ഒരു മുഖ്യധാരാ നേതാക്കളും ഈ നിമിഷം വരെ രംഗത്ത് വന്നിട്ടില്ല.

| ഒപ്പീനിയന്‍: നാസര്‍ മാലിക് |

സാക്കിര്‍ നായിക്കിന് എതിരെ ഉയര്‍ന്ന ഭീകരവാദ ആരോപണം പല തരം ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്, അന്താരാഷ്ട്ര തലത്തില്‍ ഭീകരതയെ പറ്റിയുള്ള പുതിയ നിര്‍വചനങ്ങള്‍ തൊട്ട് സംഘ്പരിവാര്‍ ഫാസിസവും ഭരണകൂട ഭീകരതയും അതിന്റെ പാരമ്യത്തില്‍ എത്തിയ അരക്ഷിതാവസ്ഥയില്‍ മുസ്‌ലിം സമൂഹം ഐക്യപ്പെടേണ്ടതിന്റെ ആവശ്യകത വരെ ഇഴകീറി ചര്‍ച്ച ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്നു.

സാക്കിര്‍ നായിക്കിന്റെ പ്രവര്‍ത്തന മണ്ഡലമല്ലാത്ത കേരളത്തില്‍ പോലും വിശ്വാസപരമായി അഭിപ്രായ വ്യത്യാസങ്ങളും അനൈക്യവും നില നില്‍ക്കുന്ന മുസ്‌ലിം സംഘടനകള്‍ ഈ കാര്യത്തില്‍ അതിശയകരമായ ഐക്യമാണ് കാണിക്കുന്നത് സാക്കിര്‍ നായിക്കിന് എതിരായ നീക്കത്തെ മുസ്‌ലിം സമുദായത്തിന് എതിരായ നീക്കമായി കണ്ട് കൊണ്ടാണ് കേരളത്തിലെ മുസ്‌ലിം നേതാക്കളും സംഘടനകളും സാക്കിര്‍ നായിക്കിന് വേണ്ടി പ്രതിരോധം തീര്‍ക്കണമെന്ന് ഒരേ സ്വരത്തില്‍ പറയുന്നത്

പ്രത്യക്ഷത്തില്‍ വളരെ സ്വാഭാവികമായാ ഐക്യപ്പെടല്‍ എന്ന് ആര്‍ക്കും തോന്നിയാക്കാവുന്ന ഈ ഐക്യ കാഹളത്തിന് പിറകെ മറയപ്പെട്ട് കിടക്കുന്ന അനീതീയുടെ രാഷ്ട്രീയമുണ്ട്, സംഘപരിവാര്‍ ഫാസിസത്തിന്റെയും ഭരണകൂട ഭീകരതയുടെയും ഇരകളായ മുസ്‌ലിം സമുദായത്തിലെ തന്നെ മറ്റൊരു വിഭാഗത്തിനോട് ഈ ഐക്യത്തിന്റെ വക്താക്കള്‍ ചെയ്യുന്ന ഏറ്റവും വലിയ വഞ്ചനയും അതാണ്.

സാക്കിര്‍ നായിക്കിന് വേണ്ടി ഒരുമിച്ച മുസ്‌ലിം സംഘടനകളെ തങ്ങളുടെ രാഷ്ട്രീയ നിലനില്‍പ്പിന്ന് വേണ്ടി മുസ്‌ലിം ലീഗ് എന്ന പ്രസ്ഥാനം അതിസമര്‍ത്ഥമായി ഉപയോഗിക്കുന്നു ഇത് വഴി ആഗോള സലഫി വരേണ്യ രാഷ്ട്രീയം കേരളത്തിലും അതിന്റെ സ്വാധീനം കാണിച്ചു തരുന്നു.

ആഗോള സലഫി വരേണ്യ രാഷ്ട്രീയത്തിന്റെയും സാമ്പത്തിക സ്രോതസിന്റെയും മുന്നില്‍ അടിയറവ് പറയുന്ന ഇത്തരം നേതാക്കളുടെയും സംഘടനകളുടെയും തുല്യമല്ലാത്ത നീതി ബോധ ആകുലതക്ക് പിറകില്‍ അനീതിക്ക് പാത്രമായ  ഒരു പാര്‍ശ്വവല്‍കൃത വിഭാഗം മുസ്‌ലിം സമുദായത്തില്‍ തന്നെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്നതാണ് സത്യം.

സാക്കിര്‍ നായിക്കിന് വേണ്ടി ഒരുമിച്ച മുസ്‌ലിം സംഘടനകളെ തങ്ങളുടെ രാഷ്ട്രീയ നിലനില്‍പ്പിന്ന് വേണ്ടി മുസ്‌ലിം ലീഗ് എന്ന പ്രസ്ഥാനം അതിസമര്‍ത്ഥമായി ഉപയോഗിക്കുന്നു ഇത് വഴി ആഗോള സലഫി വരേണ്യ രാഷ്ട്രീയം കേരളത്തിലും അതിന്റെ സ്വാധീനം കാണിച്ചു തരുന്നു.

എന്നാല്‍ ഈ വരേണ്യ രാഷ്ട്രീയത്തിന്റെ ഐക്യപ്പെടല്‍ മൂലം ഇരയാക്കപ്പെട്ട പാര്‍ശ്വവല്‍കൃത മുസ്‌ലിം സ്വതങ്ങള്‍ പൊതുസമൂഹത്തിന് മുന്നില്‍ കൂറ്റക്കാരാവുന്നു എങ്ങിനെ എന്നല്ലേ. ഉത്തരം വളരെ ലളിതമാണ് വര്‍ഷങ്ങളായി നീതി നിഷേധിക്കപ്പെടുന്ന ഈ വിഭാഗത്തിന് വേണ്ടി സാക്കിര്‍ നായിക്കിന് എതിരെ ഒരു ആരോപണം വന്നപ്പോഴേക്ക് ഐക്യപ്പെട്ട നേതാക്കളോ സംഘടനകളോ ഇന്നേ വരെ ഐക്യപ്പെട്ടിട്ടില്ല.

ഇന്ത്യന്‍ മുസ്‌ലിങ്ങള്‍ കടുത്ത അരക്ഷിതാവസ്ഥ നേരിട്ട പല ഘട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട് ഇതില്‍ ബാബരി മജ്‌സിദ് തകര്‍ച്ചയോട് അനുബന്ധിച്ചുണ്ടായ ബോംബെ വംശഹത്യ, ബട്‌ലഹൗസ് വ്യാജ ഏറ്റുമുട്ടല്‍ തുടങ്ങി എത്രയോ ഉദാഹരണങ്ങള്‍ ഉണ്ട് ഇതെല്ലാം നടക്കുമ്പോള്‍ അധികാരത്തിലിരുന്ന മുസ്‌ലിം ലീഗ് ഇതിനെതിരെയെല്ലാം തികഞ്ഞ മൗനത്തിലായിരുന്നു.

നിയമം അനീതിയുടെ വഴിക്ക് പോവുമ്പോഴും മതേതര നിശ്വാസത്തില്‍ ഊന്നി അവര്‍ ഐക്യത്തോടെ പറഞ്ഞു “നിയമം നിയമത്തിന്റെ വഴിക്ക്”. അവിടെ അള്‍ട്രാ സെക്കുലര്‍ പൊതുബോധത്തിന് ഒപ്പം നിന്ന് ആഴകൊഴമ്പന്‍ നിലപാട് സ്വീകരിച്ചവര്‍ ഇന്ന് സാക്കിര്‍ നായിക്ക് ഭരണകൂട ഭീകരതയുടെ ഇരയാണ് എന്ന് പറയുമ്പോള്‍ നീതി നിഷേധം നേരിടുന്ന മറ്റൊരു സമൂഹം കുറ്റക്കാര്‍ തന്നെയാണ് എന്ന ഏറ്റുപറച്ചില്‍ കൂടിയാണ് നടത്തുന്നത്.

പാര്‍ശ്വവല്‍കൃത ഇരകള്‍ക്ക് വേണ്ടി ശബ്ദിച്ചില്ല എന്നതിനേക്കാള്‍ വലിയ അനീതിയാണ് സാക്കിര്‍ നായിക്കിന് എതിരെയുള്ളത് മുസ്‌ലിങ്ങള്‍ക്ക് എതിരായ നീക്കമാണെന്ന നിരീക്ഷണവും അതിന് വേണ്ടിയുള്ള ഐക്യപ്പെടലും, സമുദായത്തെ രണ്ട് തട്ടായി വേര്‍ തിരിച്ചു കാണുന്നതിന് പിന്നിലെ ഭൗതിക താല്പര്യങ്ങളും യാഥാര്‍ഥ ഇരകളുടെ ദീന രോദനങ്ങളും ഈ സാഹചര്യത്തില്‍ നീതി ബോധമുള്ള ഏതൊരു പൗരനും ചര്‍ച്ച ചെയ്യേണ്ടതുണ്ട്

ഇന്ത്യന്‍ മുസ്‌ലിങ്ങള്‍ കടുത്ത അരക്ഷിതാവസ്ഥ നേരിട്ട പല ഘട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട് ഇതില്‍ ബാബരി മജ്‌സിദ് തകര്‍ച്ചയോട് അനുബന്ധിച്ചുണ്ടായ ബോംബെ വംശഹത്യ, ബട്‌ലഹൗസ് വ്യാജ ഏറ്റുമുട്ടല്‍ തുടങ്ങി എത്രയോ ഉദാഹരണങ്ങള്‍ ഉണ്ട് ഇതെല്ലാം നടക്കുമ്പോള്‍ അധികാരത്തിലിരുന്ന മുസ്‌ലിം ലീഗ് ഇതിനെതിരെയെല്ലാം തികഞ്ഞ മൗനത്തിലായിരുന്നു.

ഈ നിലപാടിനെതിരെ രംഗത്ത് വന്ന മുസ്‌ലിം ലീഗ് അഖിലേന്ത്യാ അദ്ധ്യക്ഷനെ സംഘടനാ ചട്ടകൂടുകള്‍ വരെ കാറ്റില്‍ പറത്തി ലീഗില്‍ നിന്നും പുറത്താക്കിയതും അധികാരം എങ്ങിനെയും നിലനിര്‍ത്തുക എന്ന ഒറ്റ ലക്ഷ്യം കൊണ്ടാണ്. അന്ന് തൊട്ട് കോണ്‍ഗ്രസ്സ് തുടര്‍ന്ന് പോരുന്ന മുസ്‌ലിം വിരുദ്ധ മൃദുഹിന്ദുത്വ സമീപനത്തിന് ക്ഷതം വരുത്തുന്ന ഒരു നിലപാടും ലീഗ് സ്വീകരിച്ചിട്ടില്ല.

ഭീകര ആരോപണം ഉന്നയിച്ചു സാക്കിര്‍ നായിക്കിന്നെ വേട്ടയാടുന്നുവെന്ന് പറഞ്ഞു രംഗത്ത് വന്ന ലീഗ് തങ്ങള്‍ കൂടി പങ്കാളിയായി ഭരിച്ച യു.പി.എ സര്‍ക്കാരിന്റെ കാലത്ത് നടന്ന ഭീകരതയുടെ പേരിലുള്ള മുസ്‌ലിം വേട്ടയില്‍ പ്രതിഷേധിക്കാന്‍ എന്ത് കൊണ്ട് തയ്യാറായില്ല ?

അവിടെയെല്ലാം നിയമം നിയമത്തിന്റെ വഴിക്കെന്ന മുടന്തന്‍ ന്യായം പറഞ്ഞു കൊണ്ട് ലീഗ് തടിയൂരി, രാഷ്ട്രീയമായി കോണ്‍ഗ്രസിന് പരിക്ക് പറ്റുന്ന ഒരു നിലപാടും ലീഗ് സ്വീകരിക്കില്ല. പ്രത്യേകിച്ച് കേന്ദ്രത്തിലും കേരളത്തിലും അധികാര പങ്കാളിത്തമുള്ള സമയങ്ങളില്‍ കോണ്‍ഗ്രസ് കേന്ദ്രം ഭരിക്കുന്ന ഘട്ടത്തിലാണ് സാക്കിര്‍ നായിക്കിന് എതിരെ ഇത്തരം ഒരു ആരോപണം ഉയര്‍ന്നത് എങ്കില്‍ ലീഗ് നിലപാട് എന്താവുമായിരുന്നുവെന്ന കാര്യം കണ്ടറിയണമായിരുന്നു.

നിലവില്‍ കേന്ദ്രത്തിലും കേരളത്തിലും അധികാരം ഇല്ലാത്ത ലീഗിന് സമുദായ സ്‌നേഹം അരക്കിട്ട് ഉറപ്പിക്കാനും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേരിട്ട വന്‍ വോട്ട് ചോര്‍ച്ച തടയാനുമുള്ള ചുളുവില്‍ കിട്ടിയ ആയുധമാണ് സാക്കിര്‍ നായിക് വിഷയം. ലീഗിന് കീഴില്‍ മുസ്‌ലിം സംഘടനകളെ ഈ വിഷയത്തില്‍ ഒരുമിച്ചു നിര്‍ത്തി നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന രാഷ്ട്രീയ അടിത്തറ ഭദ്രമാക്കുക എന്നതാണ് ലീഗിന്റെ ലക്ഷ്യം

ഒരേ സമയം സലഫിസവും സുന്നിസവും പുല്‍കുന്നതാണ് ലീഗ് രാഷ്ട്രീയം. ഇതില്‍ സംഘടനാ ശക്തി കൊണ്ട് സുന്നി വോട്ട് ബാങ്കാണ് മുന്നില്‍ എങ്കില്‍ സലഫിസത്തിന്റെ ശക്തി ആഗോള രാഷ്ട്രീയ അടിത്തറയും ശക്തമായ സാമ്പത്തിക ഭദ്രതയുമാണ്.

അടുത്തപേജില്‍ തുടരുന്നു

ഇത്രത്തോളം രൂക്ഷമായ അഭിപ്രായ ഭിന്നത നിലനില്‍ക്കെ തന്നെ ഇ.കെ വിഭാഗം സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി സാക്കിര്‍ നായിക്കിന് എതിരായ നീക്കത്തെ മുസ്‌ലിം സമുദായത്തിന് എതിരായ നീക്കമായി പ്രതിരോധിക്കുമെന്ന് പറയുന്നു.

ഇതിന് രണ്ടിന് മുന്നിലും ലീഗിന് ഒപ്പമുള്ള ഇ.കെ സമസ്ത വിഭാഗം കീഴടങ്ങി എന്നാണ് സാക്കിര്‍ നായിക്ക് സംഭവം തെളിയിക്കുന്നത്. കാരണം മതപരമായ വീക്ഷണത്തില്‍ സുന്നി ചര്യയില്‍ സഞ്ചരിക്കുന്ന കാന്തപുരം വിഭാഗത്തോട് സംഘടനാ തലത്തില്‍ നില നില്‍ക്കുന്ന അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ ലീഗ് രാഷ്ട്രീയത്തെ വരെ കഴിഞ്ഞ നിയമസഭാ ഇലക്ഷനില്‍ ഇ കെ സുന്നികള്‍ പിടിച്ചുലച്ചു. ലീഗും കോണ്‍ഗ്രസും കാന്തപുരത്തോട് അനുഭാവം കാണിച്ചു എന്നതാണ് ഇതിന് ഇ.കെ വിഭാഗം നിരത്തിയ വാദം എന്നാല്‍ ഇ കെ സമസ്ത ലീഗിന്റെ സാക്കിര്‍ നായിക്കിനുള്ള അകമഴിഞ്ഞ പിന്തുണയുടെ കാര്യത്തില്‍ ഒരു എതിരഭിപ്രായവും പറഞ്ഞില്ല.

അത് കൊണ്ടും തീര്‍ന്നോ കാര്യങ്ങള്‍ വിശ്വാസപരമായി രണ്ട് വ്യതസ്ത ധ്രുവങ്ങളില്‍ സഞ്ചരിക്കുന്നതാണ് കേരളത്തിലെ സുന്നി സലഫി ചിന്താ ധാരകള്‍. പരസ്പരം സലാം പറയുന്നത് പോലും വിലക്കിയിരിരുന്നു ഇക്കൂട്ടര്‍.

ഇത്രത്തോളം രൂക്ഷമായ അഭിപ്രായ ഭിന്നത നിലനില്‍ക്കെ തന്നെ ഇ.കെ വിഭാഗം സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി സാക്കിര്‍ നായിക്കിന് എതിരായ നീക്കത്തെ മുസ്‌ലിം സമുദായത്തിന് എതിരായ നീക്കമായി പ്രതിരോധിക്കുമെന്ന് പറയുന്നു.

സാക്കിര്‍ നായിക്കിന്റെ പ്രബോധന രീതിയിലും തികഞ്ഞ മതിപ്പാണ് നാസര്‍ ഫൈസി പ്രകടിപ്പിക്കുന്നത് സലാം പറയാന്‍ പോലും പാടില്ല എന്ന് പഠിപ്പിച്ചവര്‍ തൗഹീദ് നല്‍കുന്നതില്‍ ഒന്നാവുന്ന കാഴ്ചക്ക് ആത്മീയ വീക്ഷണപരമായി ഒരു പ്രസക്തിയുമില്ല മാത്രമല്ല വൈരുദ്ധ്യവുമാണ് എന്നാല്‍ ഭൗതിക രാഷ്ട്രീയ തലത്തില്‍ അതിന് കാര്യമായ പ്രസക്തിയുണ്ട് താനും.

ഇങ്ങനെ സലഫി വരേണ്യ രാഷ്ട്രീയത്തിന്റെ സംരക്ഷകരായ ലീഗും മുഖ്യാധാര മുസ്‌ലിം സംഘടനകളും മറുപടി പറയേണ്ട ചില കാര്യങ്ങളുണ്ട്. അല്ലാത്ത പക്ഷം രണ്ട് തരം ഇരകള്‍ സമുദായത്തിനകത്ത് ഉണ്ടെന്ന് പറയേണ്ടി വരും അത് സാക്ഷ്യപ്പെടുത്തുന്നതാണ് നിങ്ങളുടെ നിലവിലെ നിലപാടുകള്‍

സലഫി വിരോധം ശക്തമായ സുന്നികളില്‍ പലരും സലഫി രാഷ്ട്രീയം ശക്തമായ സൗദിയില്‍ എത്തിയാല്‍ മലക്കം മറിയുന്നത് പുതിയ കാര്യമല്ല. അവിടെ പദവികള്‍ അലങ്കരിക്കുക ഒന്ന ലക്ഷ്യം മാത്രമാണ് ഇവര്‍ക്ക് മുന്നിലുള്ളത്. കഅബ കഴുകല്‍ ചടങ്ങില്‍ ഇ അഹമ്മദിന്റെ സാന്നിധ്യം ഉറപ്പിച്ച് ലീഗും സലഫി അധികാരങ്ങളെ ഗുണഭോക്താക്കളാവാറുണ്ട്.

ഇങ്ങനെ സലഫി വരേണ്യ രാഷ്ട്രീയത്തിന്റെ സംരക്ഷകരായ ലീഗും മുഖ്യാധാര മുസ്‌ലിം സംഘടനകളും മറുപടി പറയേണ്ട ചില കാര്യങ്ങളുണ്ട്. അല്ലാത്ത പക്ഷം രണ്ട് തരം ഇരകള്‍ സമുദായത്തിനകത്ത് ഉണ്ടെന്ന് പറയേണ്ടി വരും അത് സാക്ഷ്യപ്പെടുത്തുന്നതാണ് നിങ്ങളുടെ നിലവിലെ നിലപാടുകള്‍

നാസര്‍ ഫൈസി സാക്കിര്‍ നായിക്കിന് പിന്തുണ നല്‍കിയ ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം പറഞ്ഞ വാചകത്തില്‍ നിന്ന് തന്നെ തുടങ്ങാം നീതിയില്ലാത്ത നീതി ബോധത്തിന്റെ ചര്‍ച്ച, നാസര്‍ ഫൈസി പറയുന്നു

“മദനിക്ക് വന്ന ദുരന്തം സാക്കിര്‍ നായിക്കിന്ന് വന്ന് കൂടാ സാക്കിര്‍ നായിക്കിന്ന് എതിരായ നീക്കത്തെ ചെറുക്കണം”

മദനിക്ക് വന്ന ദുരന്തം ഒരു ഭൂതകാല  ശേഷിപ്പല്ല അത് വര്‍ത്തമാനത്തില്‍ തുടരുന്ന ഒന്ന് തന്നെയാണ് എന്ന സത്യം മറന്ന് കൊണ്ട് മദനിക്ക് വന്നത് സമുദായത്തിനെ ബാധിക്കുന്ന വിഷയമെ ആവുന്നില്ല എന്ന വിധത്തിലാണ് നാസര്‍ ഫൈസിയുടെ നിരീക്ഷണം.

നാസര്‍ ഫൈസി മാത്രമല്ല സാക്കിര്‍ നായിക്കിന് വേണ്ടി രംഗത്ത് വന്ന സലഫി പ്രസ്ഥാനങ്ങളും എന്ത് കൊണ്ട് മദനിയടക്കമുള്ളവര്‍ക്ക് എതിരെ നടക്കുന്ന അന്യായമായ ഭീകരവാദ വേട്ടയ്ക്ക് എതിരെ ഒരക്ഷരം ഉരിയാടാത്തത്? എന്നാല്‍ വേട്ടക്കാര്‍ക്ക്  ഒപ്പം ചേര്‍ന്ന് മദനിക്ക് എതിരെ പറയാന്‍ ഇവര്‍ മുന്‍പന്തിയില്‍ ഉണ്ട് താനും.

സാക്കിര്‍ നായിക്കിന് വേണ്ടി പ്രതിരോധം തീര്‍ക്കുവാന്‍ ആവശ്യപ്പെടുന്ന ഫൈസി എന്തെ ഭരണകൂട ഭീകരതയുടെ പീഡനങ്ങള്‍ ഏറ്റുവാങ്ങി കഴിയുന്ന മദനിയടക്കമുള്ളവര്‍ക്ക് നേരെ നടക്കുന്ന നീതി നിഷേധത്തിന്ന് എതിരെ മുസ്‌ലിം സമൂഹം അഭിപ്രായ ഭിന്നതകള്‍ മാറ്റിവെച്ച് പ്രതിഷേധിക്കണം എന്ന് പറയാതിരുന്നത് ?

നാസര്‍ ഫൈസി മാത്രമല്ല സാക്കിര്‍ നായിക്കിന് വേണ്ടി രംഗത്ത് വന്ന സലഫി പ്രസ്ഥാനങ്ങളും എന്ത് കൊണ്ട് മദനിയടക്കമുള്ളവര്‍ക്ക് എതിരെ നടക്കുന്ന അന്യായമായ ഭീകരവാദ വേട്ടയ്ക്ക് എതിരെ ഒരക്ഷരം ഉരിയാടാത്തത്? എന്നാല്‍ വേട്ടക്കാര്‍ക്ക്  ഒപ്പം ചേര്‍ന്ന് മദനിക്ക് എതിരെ പറയാന്‍ ഇവര്‍ മുന്‍പന്തിയില്‍ ഉണ്ട് താനും.

സാക്കിര്‍ നായിക്കിന് വേണ്ടി ശബ്ദിക്കുന്ന നേരം തന്നെ മദനിയുടെ പൂര്‍വ്വ കാല പ്രസംഗങ്ങളും തിരഞ്ഞു കൊണ്ട് അതിലെ പ്രകോപനം ചര്‍ച്ച ചെയ്യാന്‍ സംഘപരിവാര്‍ ഫാസിസ്റ്റുകള്‍ക്കും അള്‍ട്രാ സെക്യൂലറുകള്‍ക്കും ഒപ്പം സലഫി വക്താക്കളും മത്സരിക്കുന്ന കാഴ്ച കഴിഞ്ഞ ദിവസങ്ങളിലും കണ്ടു.

മദനി കേരളത്തില്‍ എത്തുമ്പോള്‍ മാത്രം ഉയര്‍ന്നു വരുന്ന ഇത്തരം വിവാദങ്ങള്‍ സംഘ്പരിവാറും സവര്‍ണ്ണ ഫാസിസവും വ്യക്തമായ ഗൂഡലോചനയുടെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമാണ് എന്നാല്‍ ഇതിനെ ഏറ്റെടുത്തു കൊണ്ട് നടക്കുന്ന ജോലി സലഫി വക്താക്കള്‍ വരെ നിറവേറ്റുന്നു.

അടുത്തപേജില്‍ തുടരുന്നു

സാക്കിര്‍ നായിക്കിന് വേണ്ടി ശബ്ദിക്കുന്ന നേരം തന്നെ മദനിയുടെ പൂര്‍വ്വ കാല പ്രസംഗങ്ങളും തിരഞ്ഞു കൊണ്ട് അതിലെ പ്രകോപനം ചര്‍ച്ച ചെയ്യാന്‍ സംഘപരിവാര്‍ ഫാസിസ്റ്റുകള്‍ക്കും അള്‍ട്രാ സെക്യൂലറുകള്‍ക്കും ഒപ്പം സലഫി വക്താക്കളും മത്സരിക്കുന്ന കാഴ്ച കഴിഞ്ഞ ദിവസങ്ങളിലും കണ്ടു.

സാക്കിര്‍ നായിക്കിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് അദ്ദേഹത്തിന്റെ ഫോട്ടോ പ്രൊഫയില്‍ പിക്ച്ചറാക്കി മദനിക്ക് എതിരെ സംഘ്പരിവാര്‍ പൊതുബോധത്തിന് ഒപ്പം നിന്ന് സംസാരിക്കുന്ന വിരോധാഭാസത്തിന്റെ ഉഗ്രമൂര്‍ത്തികളായ സലഫികളെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ സൈബര്‍ ലോകത്ത്  കണ്ട് കൊണ്ടിരിക്കുന്നത്.

പ്രവാചക നിന്ദക്ക് എതിരെ പുനലൂരില്‍ മദനി നടത്തിയ നാല്പത് മിനിറ്റ് നീണ്ടു നില്‍ക്കുന്ന പ്രസംഗത്തിലെ കേവലം 3 മിനിറ്റ് വരുന്ന ക്ലിപ്പ് എഡിറ്റ് ചെയ്ത് മദനി ജോസഫ് മാഷുടെ കൈയ്യല്ല തലയാണ് വെട്ടേണ്ടത് എന്ന് ആഹ്വാനം ചെയ്തിരിക്കുന്നു എന്ന തലക്കെട്ടിലാണ് പ്രസംഗത്തിന്റെ ക്ലിപ്പ് പ്രചരിപ്പിക്കുന്നത്.

സംഘപരിവാര്‍ അണികള്‍ തൊട്ട്, അള്‍ട്രാ സെക്യൂലര്‍ ദേശീയ മുസ്‌ലിങ്ങള്‍, മുസ്‌ലിം ലീഗുകാര്‍,  കേവല യുക്തിവാദികള്‍, ലിബറല്‍ ഇടത് പക്ഷക്കാര്‍, സലഫികള്‍ വരെ ഒറ്റക്കെട്ടായി കൊണ്ട് ഈ പ്രചാരണം ഏറ്റുപിടിച്ചിരിക്കുന്നു. ഇത്തരത്തില്‍ പ്രസംഗിച്ച മദനിക്ക് നീതി ലഭിക്കാന്‍ അര്‍ഹതതയില്ല എന്നാണ് ഈ വിഭാഗങ്ങള്‍ ഒറ്റക്കെട്ടായി പറയുന്നത്.

ഇതിനായി മദനിയുടെ മുജ്ജന്മ പാപങ്ങള്‍ തൊട്ട് കര്‍മ്മ ഫലം വരെയുള്ള വ്യാഖ്യാനങ്ങള്‍ വരെ ചമക്കുന്നു. വിപരീത ദിശയില്‍ സഞ്ചരിക്കുന്ന ഈ മദനി ഫോബിക് കൂട്ടത്തിന്റെ വക്താക്കള്‍  വെട്ടി മാറ്റിയ പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപം നല്‍കി അതില്‍ മദനി പറയുന്നത് എന്താണെന്ന് കേള്‍ക്കൂ എന്ന് പറയുബോള്‍ അതിനുള്ള ക്ഷമ പോലും ഇത്തരക്കാര്‍ കാണിക്കുന്നില്ല.

ബഹുസ്വര സമൂഹത്തിന് ചേര്‍ന്നതായിരുന്നില്ല , മദനിയുടെ രാഷ്ട്രീയ രീതി അതിന്റെ ഫലമാണ് മദനി അനുഭവിക്കുന്നത് എന്നാണ് മദനി ഫോബിയോയുടെ വക്താക്കള്‍ ഭരണകൂട ഭീകരതക്ക് ന്യായം ചമക്കാന്‍ പറയുന്ന മുഖ്യവാദം.  ഹിന്ദുത്വ ഫാസിസവും സംഘ്പരിവാറും നിര്‍വ്വചിച്ച മതേതര പൊതുബോധത്തിന് അപ്പുറം ചിന്തിക്കാന്‍ കെല്പില്ലാതെ അതിനോട് സമരസപ്പെട്ട് മതേതര മുഖം മിനുക്കാനുള്ളവരുടെ വ്യഗ്രത മാത്രമായെ ഇതിനെ കാണാനൊക്കൂ.

പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട ഒരു ചരിത്രത്തിന്റെ രണ്ട് തലങ്ങളാണ് മദനി പുനലൂര്‍ പ്രസംഗത്തില്‍ വിവരിക്കുന്നത് ” പ്രവാചകനെ അധിക്ഷേപിച്ച വ്യക്തിയെ സ്വന്തം മകൻ വധിക്കുന്ന ചരിത്രം മാത്രമായിരുന്നില്ല ” അത് ” പിതാവിനെ വധിച്ച മകനോട് പ്രവാചകൻ ദേഷ്യത്തോടെ മുഖം തിരിച്ചുവെന്ന സന്ദേശം കൂടിയായിരുന്നു. പ്രസംഗത്തിന്റെ എല്ലാ ഭാഗത്തും മദനി പ്രകോപനങ്ങള്‍ക്ക് അടിമപ്പെടരുത് ജനാധിപത്യ രീതിയില്‍ മാത്രം പ്രതിഷേധിക്കുക എന്ന് നിരന്തരം ആഹ്വാനം ചെയ്യുന്നും ഉണ്ട് .

എന്നാല്‍ അതൊക്കെ ഒഴിവാക്കി 3 മിനിറ്റുള്ള ഭാഗം മാത്രം എടുത്ത് ഈ ഒരു പ്രസംഗമാണ് മദനി ഒന്നരപതിറ്റാണ്ടായി അനുഭവിക്കുന്ന ഭരണകൂട ഭീകരതക്ക് കാരണം എന്ന് പറയുന്ന സംഘപരിവാര്‍  സവര്‍ണ്ണ രാഷ്ട്രീയ ശക്തികള്‍ക്ക് അതിന് പിന്നില്‍ വ്യക്തമായാ രാഷ്ട്രീയ താല്‍പ്പര്യം ഉണ്ട്. എന്നാല്‍ ഇസ്‌ലാമിക ചരിതങ്ങള്‍ വ്യക്തമായി അറിയുന്ന മദനി പറഞ്ഞതിന്റെ സാരാംശംങ്ങള്‍ അറിഞ്ഞു കൊണ്ട് തന്നെ മുസ്‌ലിം സംഘടനാ വക്താക്കള്‍ ആരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാനാണ് വെട്ടി മാറ്റിയ പ്രസംഗ തുണ്ടുമായി മദനിക്ക് എതിരെ ഉറഞ്ഞു തുള്ളിയത് ? അങ്ങനെയുളവര്‍ തന്നെ സാക്കിര്‍ നായിക്കിന് എതിരെ നടക്കുന്നത് ഭരണകൂട ഭീകരതയാണ് എന്ന് പറയുന്നതിലെ യുക്തി എന്താണ് ?

ബഹുസ്വര സമൂഹത്തിന് ചേര്‍ന്നതായിരുന്നില്ല , മദനിയുടെ രാഷ്ട്രീയ രീതി അതിന്റെ ഫലമാണ് മദനി അനുഭവിക്കുന്നത് എന്നാണ് മദനി ഫോബിയോയുടെ വക്താക്കള്‍ ഭരണകൂട ഭീകരതക്ക് ന്യായം ചമക്കാന്‍ പറയുന്ന മുഖ്യവാദം.  ഹിന്ദുത്വ ഫാസിസവും സംഘ്പരിവാറും നിര്‍വ്വചിച്ച മതേതര പൊതുബോധത്തിന് അപ്പുറം ചിന്തിക്കാന്‍ കെല്പില്ലാതെ അതിനോട് സമരസപ്പെട്ട് മതേതര മുഖം മിനുക്കാനുള്ളവരുടെ വ്യഗ്രത മാത്രമായെ ഇതിനെ കാണാനൊക്കൂ.

മദനിയുടെ ബഹുസ്വര സമൂഹത്തിലെ രാഷ്ട്രീയ ഇടപെടല്‍ അപക്വവും ഭീകരതയുമായി ചാപ്പ കുത്തുന്ന സാക്കിര്‍ നായിക് നീതിയുടെ വക്താക്കള്‍ സാക്കിര്‍ നായിക്കിന്റെ പ്രബോധന രീതിയോടുള്ള ബഹുസ്വര സമൂഹത്തിന്റെ കാഴ്ച്ചപ്പാട് എന്തെന്നും അതിനെ മുസ്‌ലിം ഇതര സമൂഹം എങ്ങിനെ നോക്കി കാണുന്നുവെന്നും ചിന്തിച്ചിട്ടുണ്ടോ.

മദനിക്ക് എതിരെ നടക്കുന്ന അനീതിക്ക് എതിരെ പ്രതികരിക്കാന്‍ മുസ്‌ലിം സംഘടനകള്‍ക്ക് പല രാഷ്ട്രീയമായ തടസ്സങ്ങളുണ്ട് ഇവയെല്ലാം സംഘടനാ സങ്കുചിതത്വത്തിന്റെ അടിസ്ഥാനത്തില്‍ നിരീക്ഷിക്കിമ്പോള്‍ പരസ്പര വൈരുദ്ധ്യങ്ങളുമാണ്. നൂറ് ശതമാനം സുന്നി പണ്ഡിതനായ മദനിക്ക് വേണ്ടി നിലകൊള്ളാന്‍ ഇ.കെ വിഭാഗം സുന്നികള്‍ക്ക് തടസ്സമാവുന്നത് ലീഗിന് മദനിയോടുള്ള രാഷ്ട്രീയ വൈരം മാത്രമാണ് .

അവിടെ എന്ത് കൊണ്ട് നിങ്ങള്‍ സംഘ്പരിവാര്‍ ചിട്ടപ്പെടുത്തിയ മതേതര കീര്‍ത്തനം ഏറ്റു പാടുന്നില്ല അങ്ങിനെ ഒരു ആരോപണം സാക്കിർ നായിക്കിന്ന് എതിരെയുള്ളത് കൊണ്ട് അദ്ദേഹത്തിന് എതിരെ നടക്കുന്ന ഭരണകൂട ഭീകരത ന്യായമാണ് എന്ന് പറയുന്ന പോലെ പോഴാത്തരമാണ് മദനിക്ക് ” എതിരെ ” തൊണ്ട കീറുന്ന പണിയും

 അത് നിങ്ങള്‍ക്ക് മനസ്സിലാവില്ല കാരണം മുസ്‌ലിം സമുദായത്തിനെതിരെയുള്ള നീതി നിഷേധങ്ങള്‍ക്ക് രണ്ട് തരം വ്യാഖ്യാനം നല്‍കി സമുദായത്തെ രണ്ട് തട്ടിലാക്കിയാണ് നിങ്ങളുടെയൊക്കെ സംഘടനാ സങ്കുചിതത്വ നീതി ബോധം പെരുമാറുന്നത്. അവിടെ സാക്കിര്‍ നായിക്ക് വരേണ്യ രാഷ്ട്രീയത്തിന്റെ ഭരണകൂട ഭീകരതയുടെ ലാഭമുള്ള ഇരയും മദനി നീതി നിഷേധിക്കപ്പെടുന്ന പാര്‍ശ്വവല്‍കൃത സമൂഹത്തിന്റെ  പ്രതീകവുമാണ്. മുസ്‌ലിം ലീഗ് എന്ന പാര്‍ട്ടിയുടെയും മുഖ്യധാരാ മുസ്‌ലിം സംഘടനകളുടെയും ഈ കാര്യത്തിലുള്ള ഇടപെടല്‍ പരിശോധിച്ചാല്‍ അത് വ്യക്തമാവും

മദനിക്ക് എതിരെ നടക്കുന്ന അനീതിക്ക് എതിരെ പ്രതികരിക്കാന്‍ മുസ്‌ലിം സംഘടനകള്‍ക്ക് പല രാഷ്ട്രീയമായ തടസ്സങ്ങളുണ്ട് ഇവയെല്ലാം സംഘടനാ സങ്കുചിതത്വത്തിന്റെ അടിസ്ഥാനത്തില്‍ നിരീക്ഷിക്കിമ്പോള്‍ പരസ്പര വൈരുദ്ധ്യങ്ങളുമാണ്. നൂറ് ശതമാനം സുന്നി പണ്ഡിതനായ മദനിക്ക് വേണ്ടി നിലകൊള്ളാന്‍ ഇ.കെ വിഭാഗം സുന്നികള്‍ക്ക് തടസ്സമാവുന്നത് ലീഗിന് മദനിയോടുള്ള രാഷ്ട്രീയ വൈരം മാത്രമാണ് .

സാക്കിര്‍ നായിക്കിന് വേണ്ടി ഇപ്പോള്‍ സമുദായത്തിന്റെ മൊത്തം പിന്തുണ തേടി നടക്കുന്ന സലഫി പ്രസ്ഥാനങ്ങള്‍ക്ക് ആവട്ടെ മദനി സുന്നി പണ്ഡിതനുമായി പോയി എന്നാല്‍ സാക്കിര്‍ നായിക്കിന്റെ കാര്യത്തില്‍ സുന്നി വിഭാഗം വിശ്വാസപരമായി വിപരീത ദിശയില്‍ നില്‍ക്കുമ്പോഴും സാക്കിര്‍ നായിക്കിന് രാഷ്ട്രീയ പിന്തുണ കൊടുക്കുന്നു. മദനിയോട് വിശ്വാസപരമായി ചേര്‍ന്ന് നില്‍ക്കുന്ന ഇതെ സുന്നികള്‍ ലീഗിനുള്ള രാഷ്ട്രീയ പിന്തുണയുടെ പേരില്‍ മദനിയുടെ കാര്യം വരുബോള്‍ കണ്ണടക്കുന്നു

അടുത്തപേജില്‍ തുടരുന്നു

കേവലം ഒരു ആരോപണം സാക്കിര്‍ നായിക്കിന് എതിരെ വന്നപ്പോഴേക്കും പ്രതിരോധം തീര്‍ത്തവര്‍ 6 വര്‍ഷമായി വിചാരണ തടവില്‍ ജയിലില്‍ കഴിയുന്ന ഇരകള്‍ക്ക് നീതി ലഭിക്കുവാന്‍ ഒരു കൂട്ടായ്മയും ഉണ്ടാക്കിയിട്ടില്ല. അതൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്‌നമേ അല്ല എന്ന സമീപനമാണ് ഇക്കാലമത്രയും ഇവര്‍ സ്വീകരിച്ചു പോന്നത്.

വിശ്വാസത്തിലുപരി രാഷ്ട്രീയത്തിന് പ്രാധാന്യം കൊടുക്കുന്ന സമസ്തയുടെ ആത്മീയമായ ധാര്‍മ്മികതയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്, രാഷ്ട്രീയവും ഭൗതികവും തന്നെയാണ് ഈ ഇരട്ടത്താപ്പിന്റെ അടിസ്ഥാനം അത് മദനിയുടെ കാര്യത്തില്‍ മാത്രമല്ല അത്തരം അരിക് ചേര്‍ക്കപ്പെട്ട ഇരകളുടെ പ്രതീകമാണ് മദനി. കേരളത്തിലെ കാര്യം തന്നെയെടുത്ത് ഇത് പരിശോധിക്കാം

മദനിക്ക് ഒപ്പം ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ ആകാരണമായി യു.എ.പി.എ ചുമത്തപ്പെട്ട് 6 വര്‍ഷമായി ജയിലില്‍ കഴിയുന്ന പരപ്പനങ്ങാടി സ്വദേശി സക്കറിയക്കും കണ്ണൂര്‍ സ്വദേശി ഷറഫുദ്ധീനും വേണ്ടി കേരളത്തില്‍ സാക്കിര്‍ നായിക്കിന്ന് വേണ്ടി രംഗത്ത് വന്ന ഒരു മുഖ്യധാരാ നേതാക്കളും ഈ നിമിഷം വരെ രംഗത്ത് വന്നിട്ടില്ല.

കേവലം ഒരു ആരോപണം സാക്കിര്‍ നായിക്കിന് എതിരെ വന്നപ്പോഴേക്കും പ്രതിരോധം തീര്‍ത്തവര്‍ 6 വര്‍ഷമായി വിചാരണ തടവില്‍ ജയിലില്‍ കഴിയുന്ന ഇരകള്‍ക്ക് നീതി ലഭിക്കുവാന്‍ ഒരു കൂട്ടായ്മയും ഉണ്ടാക്കിയിട്ടില്ല. അതൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്‌നമേ അല്ല എന്ന സമീപനമാണ് ഇക്കാലമത്രയും ഇവര്‍ സ്വീകരിച്ചു പോന്നത്.

പിന്നില്‍ സംഘടനാ ശക്തിയോ വോട്ട് ബാങ്കോ സാമ്പത്തികമോ ഇല്ലാത്തത് കൊണ്ട് ലീഗിന് ഇത്തരം ഇരകള്‍ മതേതര മുഖം മിനുക്കാനും സംഘപരിവാര്‍ പൊതുബോധത്തോട് സന്ധി ചെയ്യാനുമുള്ള ഒരിടം മാത്രമാണ്.

ലീഗ് എം.എല്‍.എ കെ.എം ഷാജി സംഘ്പരിവാര്‍ ചാനലില്‍ ഇരുന്ന് പുഞ്ചിരിച്ചു കൊണ്ട് മദനിയും കൂട്ടരും ഇന്ന് എവിടെ എന്ന് ചോദിച്ചതില്‍ നിന്നും തന്നെ ആര്‍ക്കും മനസ്സിലാക്കാം സംഘപരിവാര്‍ അപനിര്‍മ്മിച്ച ഭീകര വിരുദ്ധ പൊതുബോധത്തോട് ലീഗ് എത്ര മാത്രം സന്ധിയായിരിക്കുന്നുവെന്ന കാര്യം.

സക്കറിയക്ക് വേണ്ടി സമുദായ പാര്‍ട്ടിയുടെ നേതാവിനെ കാണാന്‍ പോയ ബന്ധുക്കളോട് നിങ്ങള്‍ ഇവിടെ വന്ന വിവരം ആരും അറിയരുത് എന്ന മതേതര അപേക്ഷ നടത്തിയത് പോലും മുകളില്‍ പറഞ്ഞ വികാരത്തിന്റെ പ്രതിഫലനമാണ്. ലീഗിന് രാഷ്ട്രീയമായി പ്രത്യകിച്ച് നേട്ടമൊന്നും ഇല്ല എന്നത് കൊണ്ട് ഇത്തരം ഇരകളെ വച്ച് മതേതര മൈലേജ്ജ് ഉണ്ടാക്കുവാനാണ് ശ്രമിക്കാറുള്ളത്.

ലീഗ് എം.എല്‍.എ കെ.എം ഷാജി സംഘ്പരിവാര്‍ ചാനലില്‍ ഇരുന്ന് പുഞ്ചിരിച്ചു കൊണ്ട് മദനിയും കൂട്ടരും ഇന്ന് എവിടെ എന്ന് ചോദിച്ചതില്‍ നിന്നും തന്നെ ആര്‍ക്കും മനസ്സിലാക്കാം സംഘപരിവാര്‍ അപനിര്‍മ്മിച്ച ഭീകര വിരുദ്ധ പൊതുബോധത്തോട് ലീഗ് എത്ര മാത്രം സന്ധിയായിരിക്കുന്നുവെന്ന കാര്യം.

ബാംഗ്ലൂര്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ശറഫുദ്ധീന്റെ സഹോദരന്‍ തസ്‌ളീമിനെ അറസ്റ്റ് അന്യായമായി യു.എ.പി.എ ചുമത്തി കള്ളക്കേസില്‍ കുടുക്കിയത് ലീഗ് നിര്‍ണായക കക്ഷിയായ സര്‍ക്കാര്‍ ഭരിക്കുന്ന കാലത്താണ്. പല മനുഷ്യാവകാശ പ്രവര്‍ത്തകരും തസ്ലീമിന്റെ അറസ്റ്റിന് പിന്നിലെ ഗൂഢാലോചന പുറത്ത് കൊണ്ട് വന്നിട്ടും ലീഗ് നിയമസഭയില്‍ ഇതിനെ ചോദ്യം ചെയ്യാന്‍ പോലും തയ്യാറായില്ല

അവിടെയും ലീഗ് കോണ്‍ഗ്രസിന് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു നിലപാടും സ്വീകരിച്ചില്ല എന്ന രാഷ്ട്രീയ വശം നില നില്‍ക്കുന്നു കണ്‍മുന്നിലുള്ള സക്കറിയയെ അറിയാത്ത ഷറഫുദ്ധീനെ കാണാത്ത ഷറഫുദ്ധീന് വേണ്ടി നിയമ പോരാട്ടം നടത്തുമ്പോള്‍ കള്ളകേസില്‍ കുടുക്കപ്പെട്ട തസ്ലീമിനെ തിരിഞ്ഞു നോക്കാത്ത ലീഗും മുസ്‌ലിം മുഖ്യധാരാ സംഘടനകളും സാക്കിര്‍ നായിക്കിന് വേണ്ടി ഒറ്റക്കെട്ടായി രംഗത്ത് വന്നിരിക്കുന്നു.

നിങ്ങള്‍ ആരുടെ പൊതുബോധത്തിന് ഒപ്പം സഞ്ചരിക്കുന്നുവെന്നതിന് ഉത്തരം മുകളിലെ ചോദ്യമാണ്. സാക്കിര്‍ നായിക് വിവാദം കേരളത്തിലെ മുഖ്യാധാരാ മുസ്‌ലിംസംഘടനകളെ പൊയ്മുഖങ്ങള്‍ വളരെ വ്യക്തമായി തന്നെ തുറന്നു കാണിക്കുന്നു!

സാക്കിര്‍ നായിക് ഭരണകൂട ഭീകരതയുടെ ഇരയാണ് എന്ന്  ഉറക്കെ പറയുന്ന സമുദായ വക്താക്കളെ സക്കറിയയും ഷറഫുദ്ധീനും തസ്ലീമും അടങ്ങുന്ന മുസ്‌ലിം സമുദായത്തിലെ പാര്‍ശ്വവകൃത സമൂഹത്തിലെ യുവാക്കള്‍ ആരെന്നോ എന്തെന്നോ അറിയാന്‍ പോലും നിങ്ങള്‍ എന്താ ശ്രമിക്കാത്തത് ? അവര്‍ ഒന്നും സാമുദായികമായി എന്താ നിങ്ങളുടെ പരിധിയില്‍ വരാത്തത് ? സംഘടനാ സങ്കുചിത മനോഭാവത്തിനപ്പുറം സമുദായത്തിലുള്ള ആര്‍ക്കും നീതി വേണ്ടെ ? അതോ പണ്ഡിതനുള്ള നീതി പാമരന് പാടില്ല എന്നാണോ ?

സാക്കിര്‍ നായിക്കിനെ വേട്ടയാടാന്‍ അനുവദിക്കില്ല എന്ന് നിങ്ങള്‍ ഒന്നടങ്കം സാമുദായിക അടിസ്ഥാനത്തില്‍ പറയുമ്പോള്‍ ബാക്കിയുള്ള ഇരകളെ വേട്ടയാടാന്‍ നിങ്ങള്‍ അനുവാദം തന്നിരിക്കുന്നുവെന്നല്ലെ അര്‍ഥമാവുന്നത്. ആ വേട്ട ഞങ്ങളും ശരിവെക്കുന്നു എന്നല്ലേ നിങ്ങളുടെ മൗനത്തില്‍ നിന്നും മനസ്സിലാവുന്നത്. അവിടെയാണ് നിങ്ങളുടെ സാക്കിര്‍ നായിക് ഐക്യദാര്‍ഢ്യം മറ്റൊരു തരത്തില്‍ പാര്‍ശ്വവല്‍കൃത ഇരകളോട് അനീതി കാണിക്കുന്നത്  സംഘ്പരിവാര്‍ നേതാക്കള്‍ ഇത്തരം വേട്ടകളെ ന്യായീകരിക്കാന്‍ ചോദിക്കുന്ന ചോദ്യവും അത് തന്നെയാണ്

ഇവരൊക്ക നിരപരാധി ആണെങ്കില്‍ എന്തെ മുഖ്യധാരാ മുസ്‌ലിം സംഘടനകള്‍ ഒന്നും ഇവര്‍ക്ക് വേണ്ടി രംഗത്ത് വരാത്തത് ?  (ഇതാണ് ആ ചോദ്യം )

നിങ്ങള്‍ ആരുടെ പൊതുബോധത്തിന് ഒപ്പം സഞ്ചരിക്കുന്നുവെന്നതിന് ഉത്തരം മുകളിലെ ചോദ്യമാണ്. സാക്കിര്‍ നായിക് വിവാദം കേരളത്തിലെ മുഖ്യാധാരാ മുസ്‌ലിംസംഘടനകളെ പൊയ്മുഖങ്ങള്‍ വളരെ വ്യക്തമായി തന്നെ തുറന്നു കാണിക്കുന്നു !

We use cookies to give you the best possible experience. Learn more