ഈ ഫോട്ടോയില്‍ ആദ്യമിരിക്കുന്നത് സുപ്രീം കോടതി ജഡ്ജി ആയിരുന്ന ചെലമേശ്വര്‍. രണ്ടാമത് ഇരിക്കുന്നത് സുപ്രീം കോടതി ജഡ്ജിയായിരുന്ന നസീര്‍.
ഹിന്ദുത്വ ഇന്ത്യയില്‍ എന്ത് സുപ്രീം കോടതിയില്‍ നടക്കുന്നു എന്നത് വിരമിച്ച ഇവര്‍ രണ്ട് പേരിലൂടെയും പറയാം
രണ്ടാമത് ഇരിക്കുന്ന നസീര്‍ വിധി പറഞ്ഞ പ്രമുഖ കേസുകള്‍ ഇവയാണ്
1 ബാബരി മസ്ജിദ് വിധി
2 മുത്തലാഖ് വിധി
4 നോട്ട് നിരോധനത്തിന് എതിരെ വന്ന വിധി
3 മഅ്ദനി മികച്ച ചികിത്സ കിട്ടാന്‍ കേരളത്തില്‍ പോവണം എന്ന് പറഞ്ഞു നല്‍കിയ ഹരജിയിലെ വിധി
(ഇവനൊക്കെ ഇവന്റെ മുന്‍പില്‍ വന്ന മാനുഷികമായ രാഷ്ട്രീയമായ വിഷയങ്ങളോട് എന്ത് നീതി പുലര്‍ത്തി എന്നത് മുന്‍കാല പ്രാബല്യത്തില്‍ എടുത്ത് പരിശോധിക്കണം)
ഇനി ഫോട്ടോയില്‍ ആദ്യമിരിക്കുന്ന വിരമിച്ച ജഡ്ജി ചെലമേശ്വറിനെ പറ്റി പറയാം,
ഒരു കാല് ഇല്ലാത്ത, കണ്ണിന് കാഴ്ച ഇല്ലാത്ത മഅ്ദനി എങ്ങിനെയാണ് ഇന്ത്യയുടെ സുരക്ഷക്ക് ഭീഷണി ആവുന്നത് എന്ന് ചോദിച്ചു കൊണ്ടാണ് ചെലമേശ്വര്‍ അദ്ധ്യക്ഷനായ ബെഞ്ച് മഅ്ദനിക്ക് ഒരു മാസത്തേക്ക് ജാമ്യം നല്‍കുന്നത്. അന്ന് നാല് മാസം കൊണ്ട് വിചാരണ തീര്‍ക്കാമെന്ന് പറഞ്ഞവര്‍ക്ക് അതിന് കഴിയാതെ വന്നപ്പോള്‍ വിചാരണ തീരും വരെ മഅ്ദനി എന്നാല്‍ അങ്ങിനെ ജാമ്യത്തില്‍ ഇരിക്കട്ടെ എന്നാണ് അദ്ദേഹം പറഞ്ഞത്.
ആ വിധിയുടെ ബലത്തില്‍ ആണ് മഅ്ദനി ഇന്നും ഉപാധികളോടെ ജാമ്യത്തില്‍ എങ്കിലും കഴിയുന്നത്.
അതിന് ശേഷം സുപ്രീം കോടതിയില്‍ ജഡ്ജിമാരെ നിയമിക്കുന്ന കൊളീജിയത്തിന്റെ ഭരണഘടനാ അവകാശത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൈ കടത്തുന്നു എന്ന വിഷയത്തില്‍ പ്രതിഷേധിച്ചതില്‍ മുന്‍പന്തിയില്‍ ചേലമേശ്വര്‍ ഉണ്ടായിരുന്നു.
വിരമിച്ച ശേഷം ചേലമേശ്വര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യം ഇന്നും ഓര്‍ക്കുന്നു അത് ഇങ്ങനെ ആണ്:
‘സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ശേഷം ഒരു സര്‍ക്കാര്‍ ഔദ്യോഗിക പദവിയിലും ഞാന്‍ വരില്ല, എവിടെ ഒക്കെ പക്ഷപാതിത്വവും അഴിമതിയും ഉണ്ടോ അതുപോലെ ജുഡീഷ്യറിയിലും ഉണ്ട്. അതുകൊണ്ട് എനിക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ഞാന്‍ നിങ്ങള്‍ക്ക് മുന്‍പില്‍ പറഞ്ഞിട്ടുണ്ട് ബാക്കി സമൂഹമാണ് ഏറ്റെടുക്കേണ്ടത്’.
ഇവിടെ പേര് കൊണ്ട് നസീര്‍ ആണ് മുസ്‌ലിം, എന്നാല്‍ കര്‍മം കൊണ്ട് മുസ്‌ലിം ചെലമേശ്വര്‍ ആണെന്നാണ് എന്റെ ദീന്‍. ആ ചെലമേശ്വറിന്റെ നാടിന്റെ ഗവര്‍ണറായി നസീര്‍ വരുന്നു എന്നത് മറ്റൊരു കൗതുകം.
Content Highlight: Nazar Malik compares Justices J Chelameswar and S Abdul Nazeer in the recent controversy regarding the appointment of Justice Nazeer as Andhra Pradesh Governor