പടം സംഭവമാണെന്ന് പാട്ട് കേട്ടപ്പോഴെ മനസിലായി; നായാട്ടിലെ എട്ടുകാലേ പിമ്പിരായ അപ്പലാളേ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
Entertainment news
പടം സംഭവമാണെന്ന് പാട്ട് കേട്ടപ്പോഴെ മനസിലായി; നായാട്ടിലെ എട്ടുകാലേ പിമ്പിരായ അപ്പലാളേ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 3rd April 2021, 12:36 pm

കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന നായാട്ടിലെ ഗാനം പുറത്തിറങ്ങി. ‘അപ്പലാളേ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്.

അന്‍വര്‍ അലിയുടെ വരികള്‍ക്ക് വിഷ്ണു വിജയ് ഈണം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് മധുവന്തി നാരായണനാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് സോഷ്യല്‍ മീഡിയയിലൂടെ ലഭിക്കുന്നത്.

പണ്ടത്തെ കൊയ്ത്തുപാട്ടുകള്‍ പോലെ നല്ല താളത്തില്‍ കേട്ടിരിക്കാന്‍ കഴിയുന്ന ഗാനം എന്നാണ് പലരും പാട്ടിനെക്കുറിച്ച് അഭിപ്രായപ്പെട്ടിരിക്കുന്നത്.

മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഷാഹി കബീറാണ്   തിരക്കഥയൊരുക്കിയിരിക്കുന്നത്.

നിമിഷ സജയന്‍, കുഞ്ചാക്കോ ബോബന്‍, ജോജു വര്‍ഗീസ് എന്നിവരാണ് നായാട്ടില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. പൊലീസ് കഥാപാത്രങ്ങളായാണ് മൂവരും എത്തുന്നത്. സംവിധായകന്‍ രഞ്ജിത്, ശശികുമാര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഗോള്‍ഡ് കോയ്ന്‍ പിക്ച്ചേര്‍സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കോലഞ്ചേരി, അടിമാലി, മൂന്നാര്‍, വട്ടവട, കൊട്ടക്കാംബൂര്‍ എന്നിവിടങ്ങളായിരുന്നു ലൊക്കേഷനുകള്‍.

ഷൈജു ഖാലിദ് ആണ് ചിത്രത്തിന്റെ സിനിമാറ്റോഗ്രാഫി.മഹേഷ് നാരായണന്‍, രാജേഷ് രാജേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ബിനീഷ് ചന്ദ്രന്‍. പ്രൊഡക്ഷന്‍ ഡിസൈനര്‍ ദിലീപ് നാഥ്. സൗണ്ട് ഡിസൈനിങ് അജയന്‍ അടട്ടും, വസ്ത്രാലങ്കാരം സമീറ സനീഷും നിര്‍വഹിച്ചിരിക്കുന്നു. മേക്കപ്പ് റോണക്‌സ് സേവിയര്‍. ഓള്‍ഡ് മോങ്ക്‌സ് ആണ് നായാട്ടിന്റെ ഡിസൈന്‍സ് കൈകാര്യം ചെയ്തിരിക്കുന്നത്. വിതരണം മാജിക് ഫ്രെയിംസ് റിലീസ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Nayattu lyrical video out