Entertainment news
നയന്‍താരക്ക് പ്രമുഖ നിര്‍മാണക്കമ്പനിയുടെ വന്‍ തുകയുടെ ഓഫര്‍; രണ്ട് ചിത്രങ്ങളില്‍ അഭിനയിക്കും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Jun 21, 03:17 am
Monday, 21st June 2021, 8:47 am

പ്രമുഖ നിര്‍മ്മാണക്കമ്പനിയായ ഡ്രീം വാരിയേഴ്‌സ് പിക്‌ച്ചേഴ്‌സുമായി വന്‍ തുകയുടെ കരാര്‍ ഒപ്പിട്ട് നയന്‍താര. രണ്ട് ചിത്രങ്ങളില്‍ അഭിനയിക്കാന്‍ പത്ത് കോടി രൂപയുടെ ഓഫര്‍ കിട്ടിയെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ മറ്റ് വിശേഷങ്ങള്‍ പുറത്ത് വന്നിട്ടില്ല.

എസ്.ആര്‍. പ്രഭുവിന്റെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണ കമ്പനിയാണ് ഡ്രീം വാരിയേഴ്‌സ് പിക്‌ച്ചേഴ്‌സ്. 2015 ലെ നയന്‍താരയുടെ ഹിറ്റ് ചിത്രം നിര്‍മ്മിച്ചതും ഇതേ നിര്‍മ്മാണക്കമ്പനിയാണ്.

നെട്രികണ്‍, ലൂസിഫര്‍ തെലുങ്ക് റീമേക്ക് എന്നിവയാണ് നയന്‍താരയുടെ പുതിയ ചിത്രങ്ങള്‍.

നെട്രിക്കണ്ണിലെ ഇതും കടന്തു പോകും എന്ന ഗാനം കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് പുറത്തിറങ്ങിയത്. സിദ് ശ്രീറാം ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

മിലിന്ദ് റാവു സംവിധാനം ചെയ്ത ചിത്രത്തില്‍ അന്ധയായ കഥാപാത്രത്തെയാണ് നയന്‍താര അവതരിപ്പിച്ചിട്ടുള്ളത്. നയന്‍താരയുടെ സുഹൃത്തും സംവിധായകനുമായ വിഘ്‌നേശ് ശിവനാണ് റൗഡി പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ ചിത്രം നിര്‍മിക്കുന്നത്.

ഗാനം ഇറങ്ങുന്നതിന് മുമ്പ് തന്നെ നെട്രികണ്ണിലെ നയന്‍താരയുടെ കഥാപാത്രത്തിന്റെ ഫോട്ടോകള്‍ പുറത്തുവന്നിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Nayantharas new films with big budget