നയന്‍താരയും നിവിന്‍ പോളിയും പ്രധാനവേഷങ്ങളിലെത്തുന്ന ‘ലൗ ആക്ഷന്‍ ഡ്രാമ’ റിലീസായിരിക്കുകയാണ്. ധ്യാന്‍ ശ്രീനിവാസന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മാതാവ് അജു വര്‍ഗീസാണ്.
ലവ് ആക്ഷന്‍ ഡ്രാമയുമായി ബന്ധപ്പെട്ട് നിരവധി പ്രമോഷന് പോസ്റ്റുകള്‍ അജു പ്രേക്ഷകരുമായി പങ്കുവച്ചിരുന്നു. ഇതില്‍ നയന്‍താരയെക്കുറിച്ച് എഴുതിയ കുറിപ്പ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കൈയ്യില്‍ രണ്ട് ചെക്കുമായി നില്ക്കുന്ന നയന്‍താരയുടെ ചിത്രം പങ്കുവെച്ച് അജു കുറിച്ചത് ഇങ്ങനെ, ‘മിസ്റ്റര്‍ പ്രൊഡ്യൂസര്‍, എന്താണിത്, നിങ്ങള്‍ എനിക്ക് തന്ന രണ്ടു ചെക്കും ബൗണ്‍സ്’. ഇതോടെ അജുവിനെ കളിയാക്കി ആരാധകരും രംഗത്തെത്തി.
റിലീസിന്റെ തലേന്ന് എല്ലാവരുടെയും പ്രാര്‍ഥനയും പിന്തുണയും അറിയിച്ചും അജു കുറിപ്പ് എഴുതിയിരുന്നു. ചിത്രത്തിന് നൂറ് കോടി കലക്ഷന്‍ ലഭിക്കും എന്ന് നടന് ജയസൂര്യ കമന്റ് ചെയ്തിരുന്നു.
ഫണ്ടാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ നിര്മിക്കുനന് ചിത്രത്തില്‍ തളത്തില്‍ ദിനേശനെന്നാണ് നിവിന്റെ കഥാപാത്രത്തിന്റെ പേര്. ശോഭയാകുന്നത് നയന്‍താരയും. വിശാഖ് സുബ്രഹ്മണ്യനാണ് സഹ നിര്‍മാതാവ്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ശ്രീനിവാസന്, മല്ലിക സുകുമാരന്‍ തുടങ്ങിയവര്‍ക്കൊപ്പം മലര്‍വാടി ആര്‍ട്സ് ക്ലബിന്റെ ടീമംഗങ്ങളായ നിവിന്‍ പോളി, അജു വര്‍ഗീസ്, ഭഗത് മാനുവല്‍, ഹരികൃഷ്ണന്, ദീപക് പറമ്പോല്‍ എന്നിവര്‍ ഒരു ചിത്രത്തിനായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ലവ് ആക്ഷന്‍ ഡ്രാമയ്ക്കുണ്ട്. ഒന്‍പതു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഈ ടീം വീണ്ടും ഒന്നിക്കുന്നത്.
ALSO WATCH