| Friday, 23rd October 2020, 9:16 pm

തെന്നിന്ത്യന്‍ താരങ്ങള്‍ ഒന്നിച്ച് ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലേക്ക്, ഒപ്പം നയന്‍താരയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: നയന്‍താര കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ് ചിത്രം മുക്കുത്തി അമ്മന്‍ റിലീസ് ചെയ്യുന്നത് ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ദീപാവലിക്കാണ് ചിത്രം റിലീസ് ചെയ്യുന്നത്.

നയന്‍താര ചിത്രം കൂടാതെ തെന്നിന്ത്യയില്‍ നിന്നുള്ള ഒരു പിടി വെബ്‌സീരീസുകളാണ് ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറില്‍ റിലീസിനൊരുങ്ങുന്നത്. കാജല്‍ അഗര്‍വാള്‍, തമന്ന ഭാട്ടിയ എന്നിവരുടെ ആദ്യ വെബ്‌സീരീസുകളും ഹോട്‌സ്റ്റാറിലാണ് എത്തുന്നത്.

കാജല്‍ അഗര്‍വാളിന്റെ ലൈവ് ടെലികാസ്റ്റ് എന്ന വെബ്‌സീരീസാണ് റിലീസിനൊരുങ്ങുന്നത്. വെങ്കട് പ്രഭുവാണ് സീരീസ് നിര്‍മ്മിക്കുന്നത്. കാജലിനെ കൂടാതെ നടി തമന്നയുടെ വെബ് സീരീസും ഹോട്‌സ്റ്റാറില്‍ റിലീസ് ചെയ്യും. നവംബര്‍ സ്റ്റോറി എന്ന വെബ് സീരീസുമായാണ് തമന്ന എത്തുന്നത്.

ഇന്ദിര സുബ്രമണ്യം ആണ് നവംബര്‍ സ്റ്റോറിയുടെ തിരക്കഥയും സംവിധാനവും ചെയ്തിരിക്കുന്നത്. ത്രില്ലര്‍ സ്വഭാവത്തിലുള്ള സീരിസാണിത്. തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രൊജക്ടാണിതെന്നാണ് തമന്ന പറയുന്നത്.

ഇതിനു പുറമെ സത്യരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മിസ്റ്റര്‍ പെര്‍ഫെക്ടും കാര്‍ത്തിക് സുബ്ബരാജ് ഒരുക്കുന്ന ട്രിപ്പിള്‍ എന്ന സീരീസും ഡിസ്‌നി പ്ലസ് ഹോട്‌സ് സ്റ്റാറിലെത്തും. ഈ സീരീസുകളുടെയൊന്നും റിലീസ് ഡേറ്റ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Nayanthara’s Mookuthi Amman, Kajal’s Live Telecast and Tamannaah’s November Story to release on Disney+ Hotstar

Latest Stories

We use cookies to give you the best possible experience. Learn more