| Thursday, 12th December 2024, 1:38 pm

എന്റെ പേര് പറഞ്ഞ് കാശുണ്ടാക്കുന്ന മൂന്ന് കുരങ്ങന്മാരാണ് അവര്‍: നയന്‍താര

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴിലെ മുന്‍നിര നടിമാരില്‍ ഒരാളാണ് നയന്‍താര. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നയന്‍താര പിന്നീട് തമിഴിലേക്ക് ചേക്കേറി. പിന്നീട് തമിഴിലെ ഒന്നാം നമ്പര്‍ നായികയായി നയന്‍താര മാറുന്ന കാഴ്ചക്ക് സിനിമാലോകം സാക്ഷിയായി. തമിഴ്, മലയാളം എന്നീ ഭാഷകള്‍ കടന്ന് തെലുങ്കിലും കന്നഡയിലും ഹിന്ദിയിലും തന്റെ സാന്നിധ്യമറിയിക്കാന്‍ നയന്‍താരക്ക് സാധിച്ചു.

തമിഴ് യൂട്യൂബ് ചാനലായ വലൈപ്പേച്ചിനെക്കുറിച്ച് സംസാരിക്കുകയാണ് നയന്‍താര. അവര്‍ 50 എപ്പിസോഡ് പുറത്തിറക്കിയാല്‍ അതില്‍ 45 എണ്ണവും തന്നെക്കുറിച്ചാകുമെന്ന് നയന്‍താര പറഞ്ഞു. താന്‍ എന്ത് ചെയ്യുന്നു അല്ലെങ്കില്‍ മറ്റ് നടന്മാര്‍ എന്ത് ചെയ്യുന്നു, എന്ത് പറയുന്നു എന്നൊക്കെ നോക്കി ഇരിക്കുന്നവരാണ് അവരെന്നും അതിലൂടെ മാത്രം പൈസയുണ്ടാക്കാന്‍ അറിയാവുന്നവരാണ് ആ ചാനലിലുള്ളവരെന്നും നയന്‍താര കൂട്ടിച്ചേര്‍ത്തു.

ധനുഷും താനും തമ്മിലുള്ള വിവാദത്തിന്റെ സമയത്ത് അവരായിട്ട് കുറെ കഥകളുണ്ടാക്കി ആ ചാനലിലൂടെ പറഞ്ഞെന്നും അതൊന്നും തന്നെ ബാധിക്കില്ലെന്നും നയന്‍താര പറഞ്ഞു. ആ ചാനലിലൂടെ അവര്‍ പറയുന്ന കാര്യങ്ങളാലോചിച്ച് താന്‍ ബോതേര്‍ഡ് ആകാറില്ലെന്നും അതെല്ലാം കേട്ട് ചിരിച്ച് തള്ളുമെന്നും നയന്‍താര കൂട്ടിച്ചേര്‍ത്തു.

തന്റെ പേര് വെച്ച് മാത്രം ഒരുപാട് കാശുണ്ടാക്കിയവരാണ് അവരെന്നും താന്‍ കാരണം രക്ഷപ്പെട്ടവരായി മാത്രമേ വലൈപ്പേച്ച് ചാനലിനെ കാണുള്ളൂവെന്നും നയന്‍താര പറഞ്ഞു. കഥകളില്‍ പഠിച്ച മൂന്ന് കുരങ്ങന്മാരുടെ കഥയാണ് അവരെ കാണുമ്പോള്‍ തനിക്ക് ഓര്‍മ വരുന്നതെന്നും നയന്‍താര കൂട്ടിച്ചേര്‍ത്തു.

മോശമായ ഒന്നും കാണില്ല, കേള്‍ക്കില്ല, പറയില്ല എന്നുള്ള കുരങ്ങന്മാരുടെ നേര്‍ വിപരീതമാണ് അവരെന്നും മോശം കാര്യങ്ങള്‍ മാത്രമേ അവര്‍ പറയാറുള്ളൂവെന്നും നയന്‍താര പറഞ്ഞു. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയോട് സംസാരിക്കുകയായിരുന്നു നയന്‍താര.

‘തമിഴില്‍ ഒരു വലിയ യൂട്യൂബ് ചാനലുണ്ട്. മൂന്ന് പേര്‍ ഇരുന്ന് വായില്‍ തോന്നുന്ന കാര്യങ്ങള്‍ വിളിച്ചുപറയുന്നതാണ് അവരുടെ കണ്ടന്റ്. 50 എപ്പിസോഡ് പുറത്തുവന്നാല്‍ അതില്‍ 45 എണ്ണവും എന്നെ ചുറ്റിപ്പറ്റിയായിരിക്കും. ഞാന്‍ എന്ത് ചെയ്യുന്നു അല്ലെങ്കില്‍ മറ്റ് നടന്മാരും നടിമാരും എന്ത് പറയുന്നു, എന്ത് ചെയ്യുന്നു എന്നൊക്കെ നോക്കി ഇരിക്കുന്നവരാണ് അവര്‍. അതിലൂടെ ഒരുപാട് കാശും അവര്‍ ഉണ്ടാക്കിയിട്ടുണ്ട്.

ധനുഷും ഞാനും തമ്മിലുള്ള വിവാദമുണ്ടായ സമയത്ത് അവര്‍ അവരുടെ ഇഷ്ടത്തിന് ഓരോ കഥകളുണ്ടാക്കി പറയുകയായിരുന്നു. സത്യം പറഞ്ഞാല്‍ അതൊന്നും എന്നെ ബാധിച്ചിട്ടേയില്ല. ആ മൂന്ന് പേരെ കാണുമ്പോള്‍ നമ്മള്‍ പണ്ട് കേട്ട് വളര്‍ന്ന മൂന്ന് കുരങ്ങന്മാരെയാണ് എനിക്ക് ഓര്‍മ വരിക. മോശമായ കാര്യങ്ങള്‍ കാണില്ല, കേള്‍ക്കില്ല, മിണ്ടില്ല എന്നാണ് ആ കുരങ്ങന്മാരുടെ കാര്യമെങ്കില്‍ അതിന്റെ ഓപ്പോസിറ്റാണ് ഇവര്‍ മൂന്നും. മോശം കാര്യങ്ങള്‍ മാത്രമേ ഇവര്‍ കാണുള്ളൂ, പറയുള്ളൂ, കേള്‍ക്കുള്ളൂ,’ നയന്‍താര പറയുന്നു.

Content Highlight: Nayanthara criticize Valai Pechu YouTube channel

We use cookies to give you the best possible experience. Learn more