നീലേഷ് കൃഷ്ണ സംവിധാനം ചെയ്ത് നയന്‍താര മുഖ്യകഥാപാത്രമായി വന്ന സിനിമയാണ് അന്നപൂരണി. ചിത്രത്തിലെ ചില രംഗങ്ങളും ഡയലോഗുകളും ഒരു വിഭാഗം ആളുകളുടെ വിദ്വേഷത്തിന് കാരണമായി. ചിത്രത്തിലെ ചില സീനുകള്‍ ഒരു വിഭാഗം ആളുകളെ ചൊടിപ്പിച്ചിരുന്നു. ബ്രാഹ്‌മിന്‍ ആയ യുവതി മുസ്ലിം യുവാവിനെ പ്രണയിക്കുന്നതും, നോണ്‍ വെജ് കഴിക്കുന്നതും, ബിരിയാണി ഉണ്ടാക്കുന്നതിന് മുമ്പ് ബുര്‍ഖ ധരിച്ച് നിസ്‌കരിക്കുന്നതുമായ സീനുകള്‍ ബ്രാഹ്‌മണ സമൂഹത്തെ അവഹേളിക്കുന്നതാണെന്നും, വനവാസകാലത്ത് രാമന്‍ വേട്ടയാടി കിട്ടിയ മാംസം കഴിച്ചിട്ടുണ്ടെന്നുമുള്ള ഡയലോഗ് ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്നും തീവ്ര വലതുപക്ഷ സംഘടനകള്‍ ആരോപിച്ചു. സിനിമ നെറ്റ്ഫ്‌ളിക്‌സില്‍ നിന്ന് പിന്‍വലിക്കണമെന്നും ഇത്തരം സിനിമകള്‍ ബോയ്‌ക്കോട്ട് ചെയ്യണമെന്നും സമൂഹമാധ്യമങ്ങളില്‍ വലതുപക്ഷ ചായ്വുളള അക്കൗണ്ടുകളില്‍ നിന്ന് ആഹ്വാനം ഉയര്‍ന്നിരുന്നു.
Content Highlight: Nayanthara apologise for hurting sentimence in Annapoorani movie