Entertainment
''എൻ ഉയിരോട് ആധാരം നീങ്കൾ താനേ''; ഒന്നാം വിവാഹ വാർഷികത്തിൽ കുഞ്ഞുങ്ങളോടൊപ്പം നയൻതാര
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jun 09, 05:35 am
Friday, 9th June 2023, 11:05 am

ഒന്നാം വിവാഹ വാർഷികത്തിൽ കുഞ്ഞുങ്ങളുടെ ചിത്രം പങ്കുവെച്ച് സംവിധായകനും തിരക്കഥാകൃത്തുമായ വിഘ്‌നേഷ് ശിവൻ. ഉയിർ, ഉലകം എന്ന ഇരട്ട കുട്ടികളെ നെഞ്ചോട് ചേർത്തുപിടിച്ച് നിൽക്കുന്ന നയൻതാരയുടെ ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

വിഘ്‌നേഷും നയൻതാരയും ഒന്നാമത് വിവാഹ വാർഷികമാണ് ആഘോഷിക്കുന്നത്. ഈ ഒരു വർഷം തങ്ങൾ നേരിട്ട വെല്ലുവിളികളെപ്പറ്റിയും അദ്ദേഹം കുറിച്ചു.

‘എൻ ഉയിരോടെ ആധാരം നീങ്കൾ താനേ. ഒരുപാട് മനോഹര നിമിഷങ്ങളിലൂടെയാണ് കഴിഞ്ഞ ഒരു വർഷം കടന്ന് പോയത്. അപ്രതീക്ഷിത തിരിച്ചടികളും ഉയർച്ചയും താഴ്ചയും ഉണ്ടായി. അതൊക്കെ പരീക്ഷണങ്ങളുടെ സമയമായിരുന്നു. എന്നാൽ കുടുംബത്തിലേക്കെത്തുമ്പോൾ വേദനകളൊക്കെ സന്തോഷമായി മാറുകയായിരുന്നു. ആത്മവിശ്വാസം നേടാനും, സ്വപ്നങ്ങളെ സ്വന്തമാക്കാനുമുള്ള ശക്തിയും അവിടുന്ന് കിട്ടും,’ വിഘ്നേഷ് കുറിച്ചു.

വിവാഹ വാർഷികവുമായി ബന്ധപ്പെട്ട കുറിപ്പുകളും ചിത്രങ്ങളും വിഘ്‌നേഷ് പങ്കുവെച്ചു.

‘നമ്മൾ ഇന്നലെ വിവാഹിതരായതുപോലെ തോന്നുകയാണ്. സുഹൃത്തുക്കൾ വിവാഹ വാർഷികം ആശംസിക്കുന്നുമുണ്ട്. ലവ് യു തങ്കമേ. നിറയെ സ്നേഹത്തോടെയും അനുഗ്രഹത്തോടെയും നാം ഒന്നിച്ചുള്ള ജീവിതം ആരംഭിച്ചു. ഇനിയും ഒത്തിരി ദൂരം പോകാനുണ്ട് . ഒരുമിച്ച് ചെയ്യേണ്ടുന്ന ധാരാളം കാര്യങ്ങളുമുണ്ട്,’ വിഘ്നേഷ് കുറിച്ചു.

കഴിഞ്ഞ വർഷം ജൂണിൽ നടന്ന താരദമ്പതികളുടെ വിവാഹം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. വിവാഹ വീഡിയോയുടെ സംപ്രേഷണ അവകാശം നെറ്റ്ഫ്ലിക്സിനായിരുന്നു.

Content Highlights: Nayanthara and Vignesh wedding anniversary