സോഷ്യല്‍ മീഡിയയില്‍ സന്തോഷം വാരിവിതറുന്ന ദീപാവലി ആശംസകളുമായി എത്തിയിരിക്കുകയാണ് നയന്‍താരയും പങ്കാളിയായ വിഘ്‌നേഷ് ശിവനും. മക്കളായ ഉയിരിനെയും ഉലകത്തെയും കയ്യിലെടുത്തുകൊണ്ട്, ദീപാവലി ആശംസകള്‍ നേരുന്ന വീഡിയോയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ വിഘ്‌നേഷ് പോസ്റ്റ് ചെയ്തത്.
‘വീ വിഷ് യു എ വെരി ഹാപ്പി ദീവാലി… ഹാപ്പി ദീവാലി എവരി വണ്‍, എവരി ടൂ..’ എന്നിങ്ങനെയാണ് നയന്‍താരയും വിക്കിയും വീഡിയോയില്‍ പറയുന്നത്.
അടുത്ത കാലത്ത് കണ്ടതില്‍ ഏറ്റവും സന്തോഷം നല്‍കുന്ന വീഡിയോ, ഇന്ന് കണ്ടതില്‍ വെച്ച് ഏറ്റവും ക്യൂട്ടായ വീഡിയോ എന്നിങ്ങനെയാണ് പലരും വീഡിയോക്ക് താഴെ കമന്റുകളില്‍ എഴുതുന്നത്.
അടുത്തിടെയാണ് നടി നയന്‍താരയും ഭര്‍ത്താവ് വിഘ്‌നേഷ് ശിവനും തങ്ങള്‍ അച്ഛനമ്മമാരായ വിവരം ആരാധകരെ അറിയിച്ചത്. രണ്ട് ആണ്‍കുഞ്ഞുങ്ങള്‍ തങ്ങളുടെ ജീവിതത്തിലേക്ക് വന്നതായി വിഘ്‌നേഷ് തന്നെയായിരുന്നു സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചത്.
View this post on Instagram
ഇതിന് പിന്നാലെ താരങ്ങള്‍ക്കെതിരെ കടുത്ത സൈബര്‍ ആക്രമണവും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. വിവാഹം കഴിഞ്ഞ് അഞ്ചാം മാസം ഗര്‍ഭിണിയാകാതെ നയന്‍താര എങ്ങനെ പ്രസവിച്ചു എന്നതായിരുന്നു പലരുടേയും ചോദ്യം. ഇതിന് പിന്നാലെ സറോഗസി വഴിയാണ് ഇരുവരും മാതാപിതാക്കളായതെന്ന വിവരം പുറത്തുവന്നു.
സറോഗസിയെ കുറ്റകരവും മോശവുമാക്കി ചിത്രീകരിച്ചുകൊണ്ടായിരുന്നു പിന്നീട് കപട സദാചാരവാദികളുടെ വരവ്. ഇവര്‍ക്കെതിരെ ഉയര്‍ന്ന കുറ്റപ്പെടുത്തലുകളെ വിമര്‍ശിച്ചും, നയന്‍താരക്കും വിഘ്‌നേഷിനും പിന്തുണ നല്‍കിയും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.
Content Highlight: Nayanthara and Vignesh Sivan shares a cute deepavali wishing video with children