ബോക്സ് ഓഫീസ് വിജയത്തോടൊപ്പം നിരൂപക പ്രശംസയും നേടിയ ബോളിവുഡ് ചിത്രമായിരുന്നു അന്ധാധുന്‍. ആയുഷ്മാന്‍ ഖുറാന, തബു, രാധിക ആപ്തേ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.
ബോളിവുഡില്‍ വിജയം നേടിയതിനു പിന്നാലെ ചിത്രം ഇപ്പോള്‍ തെലുഗിലേക്ക് റീമേക്ക് ചെയ്യുകയാണ്. ചിത്രത്തിലെ സുപ്രധാന കഥാപാത്രമാണ് തബു ചെയ്ത സിമിയുടേത്.ചിത്രത്തിലെ തബുവിന്റെ നെഗറ്റീവ് കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.
തെലുങ്ക് പതിപ്പില്‍ തബുവിന്റെ കഥാപാത്രമായെത്തുന്നത് തമന്നയാണ്. നേരത്തെ തബുവിന്റെ റോളില്‍ നയന്‍താര എത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്. തൊട്ടുപിന്നാലെ രമ്യാ കൃഷ്ണന്‍ ഈ റോള്‍ ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
ഇതിന് പിന്നാലെയാണ് ഈ റോളില്‍ തമന്നയാണ് എത്തുകയെന്ന് റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തുവന്നത്. മെര്‍ലപക്ക ഗാന്ധി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിഥിന്‍, തമന്ന, നബ നടേഷ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കും.
ആയുഷ്മാന്‍ ഖുറാനയുടെ റോളിലേക്ക് നടന്‍ നിതിനാണെത്തുന്നത്. നിതിന്റെ പിതാവ് സുന്ദര്‍ റെഡ്ഡിയാണ് അന്ധാധനിന്റെ തെലുഗു പകര്‍പ്പവകാശം വാങ്ങിയിരിക്കുന്നത്.
ചിത്രത്തിന്റെ ഷൂട്ടിങ്ങ് നവംബറില്‍ തുടങ്ങും.ചിത്രത്തിലെ പ്രകടനത്തിന് ആയുഷ്മാന് ആ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു. ഇതുകൂടാതെ മികച്ച ഹിന്ദി ചിത്രം, അവലംബിത തിരക്കഥ എന്നീ ദേശീയ പുരസ്‌കാരങ്ങളും അന്ധാധുന്‍ നേടിയിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlihts : Nayanthara and Remya Krishnan are not in the role of Tabu; Andhadhun announces Telugu remake