| Sunday, 14th April 2024, 1:02 pm

ദിനേശനും ശോഭയും തിരിച്ചെത്തുന്നു; ലൗ ആക്ഷന്‍ ഡ്രാമക്ക് ശേഷം നയന്‍താര - നിവിന്‍ പോളി കോമ്പോ വീണ്ടും; മോഷന്‍ പോസ്റ്റര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിഷു ദിനത്തില്‍ സിനിമാപ്രേമികള്‍ക്കായി വലിയ ഒരു അപ്‌ഡേറ്റാണ് പുറത്തുവന്നിരിക്കുന്നത്. സൂപ്പര്‍ഹിറ്റ് ചിത്രം ‘ലൗ ആക്ഷന്‍ ഡ്രാമ’ക്ക് ശേഷം നിവിന്‍ പോളി – നയന്‍താര കോമ്പോ വീണ്ടും ഒന്നിക്കുന്നു. ജോര്‍ജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘ഡിയര്‍ സ്റ്റുഡന്‍സ്’ എന്നാണ് പേരിട്ടിരിക്കുന്നത്.

ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. കര്‍മ മീഡിയ നെറ്റ്വര്‍ക്ക് എല്‍.എല്‍.പി, അള്‍ട്രാ എന്നിവയുമായി സഹകരിച്ച് പോളി ജൂനിയര്‍ പിക്ചേഴ്സാണ് ചിത്രം നിര്‍മിക്കുന്നത്.

2019 സെപ്റ്റംബര്‍ അഞ്ചിനായിരുന്നു ധ്യാന്‍ ശ്രീനിവാസന്റെ സംവിധാനത്തിലെത്തിയ ‘ലൗ ആക്ഷന്‍ ഡ്രാമ’ തിയേറ്ററില്‍ റിലീസ് ചെയ്തിരുന്നത്. ചിത്രത്തിലെ നിവിന്‍ പോളി – നയന്‍താര കോമ്പോക്ക് വലിയ സ്വീകാര്യതയായിരുന്നു പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.

നര്‍മം കലര്‍ന്ന കഥാപാത്രങ്ങള്‍ അനായാസം കൈകാര്യം ചെയ്യുന്ന നിവിന്‍ ലൗ ആക്ഷന്‍ ഡ്രാമയില്‍ നയന്‍താരയോടൊപ്പം തകര്‍ത്തഭിനയിച്ചതോടെ പ്രേക്ഷകരുടെ പ്രിയ ജോഡികളായി ഇരുവും മാറിയിരുന്നു. ആ പ്രേക്ഷകരിലേക്കാണ് ‘ഡിയര്‍ സ്റ്റുഡന്‍സ്’ന്റെ അനൗണ്‍സ്‌മെന്റ് എത്തുന്നത്. ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്തു വിട്ടിട്ടില്ല.

മോഷന്‍ പോസ്റ്റര്‍ കണ്‍സെപ്റ്റ്: ജോര്‍ജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാര്‍, മോഷന്‍ പോസ്റ്റര്‍: ശബരി റാമിരോ, സംഗീതം: മുജീബ് മജീദ്, സൗണ്ട് ഡിസൈന്‍: നിക്‌സണ്‍ ജോര്‍ജ്, മ്യൂസിക് ഫൈനല്‍ മിക്‌സ്: എബിന്‍ പോള്‍, പോസ്റ്റര്‍ ഡിസൈന്‍: ടൂണി ജോണ്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: അനൂപ് സുന്ദര്‍, പി.ആര്‍.ഒ: ശബരി.

Content Highlight: Nayanthara And Nivin Pauly Reunites For New Film Dear Studens After Love Action Drama

We use cookies to give you the best possible experience. Learn more