| Monday, 10th April 2023, 2:34 pm

ക്രിക്കറ്റ് കളത്തില്‍ ഒരുമിക്കാന്‍ മാധവനും സിദ്ധാര്‍ത്ഥും ഒപ്പം നയന്‍താരയും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മാധവന്‍, നയന്‍താര, സിദ്ധാര്‍ത്ഥ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന സിനിമയുടെ പ്രഖ്യാപനം ഉടന്‍. ‘ദി ടെസ്റ്റ്’ എന്നാണ് സിനിമക്ക് പേരിട്ടിരിക്കുന്നത്. ‘ആയിത എഴുത്ത്’ എന്ന മണിരത്‌നം ചിത്രത്തിന് ശേഷം മാധവനും സിദ്ധാര്‍ത്ഥും വീണ്ടും ഒരുമിക്കുന്ന തമിഴ് സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സിനിമയില്‍ നായികയായെത്തുന്നത് നയന്‍താരയാണെന്ന വാര്‍ത്ത കൂടി പുറത്ത് വന്നതോടെ സിനിമ ഇപ്പോള്‍ തന്നെ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

ചിത്രത്തിന്റെ അണിയറപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ചിത്രമൊരു സപോഴ്‌സ് ഡ്രാമയായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ടെസ്റ്റ് ക്രിക്കറ്റിന്റെ പശ്ചാത്തലത്തിലാണ് സിനിമ കഥ പറയുന്നത്. നിര്‍മാതാവായ ശശികാന്ത് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണിത്. സിനിമയുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പുകളൊന്നും ഇതുവരെയും പുറത്ത് വന്നിട്ടില്ല.

ഉടന്‍ തന്നെ വിവരങ്ങള്‍ പുറത്ത് വിടുമെന്നാണ് വിവിധ തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആയിത എഴുത്തിന് ശേഷം 2006ല്‍ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം ‘രംഗ് ദേ ബസന്തി’ എന്ന സിനിമയിലും സിദ്ധാര്‍ത്ഥും മാധവനും ഒന്നിച്ചിരുന്നു. നവാഗതനായ നീലേഷ് കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കിലാണ് നിലവില്‍ നയന്‍താര. നടിയുടെ 75ാമത് ചിത്രമാണിത്.

വിഗ്നേഷ് ശിവന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ സത്യരാജ്, അനുപം ഖേര്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അറ്റ്‌ലി സംവിധാനം ചെയ്ത് ഷാരൂഖ് ഖാന്‍ നായകനാകുന്ന ജവാന്‍ സിനമയിലും നായികയാകുന്നത് നയന്‍താരയാണ്. റോക്കട്രി;ദി നമ്പി എഫക്ട് ആണ് മാധവന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. മികച്ച പ്രതികരണമാണ് സിനിമക്ക് ലഭിച്ചത്.

content highlight: nayanthara and madhavan’s new tamil movie reports

We use cookies to give you the best possible experience. Learn more