ചെന്നൈ: തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്‍താര ബോളിവുഡിലേക്കെന്ന് റിപ്പോര്‍ട്ട്. ബോളിവുഡ് കിംഗ് ഖാന്‍ ഷാരുഖ് ഖാന്റെ നായികയായിട്ടാണ് താരം ബോളിവുഡില്‍ അരങ്ങേറുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്‌ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് നയന്‍താര ഹീറോയിന്‍ ആവുന്നതെന്നാണ് റിപ്പോര്‍ട്ട്. അറ്റ്‌ലി സംവിധാനം ചെയ്ത ബിഗിലില്‍ നയന്‍താരയായിരുന്നു നായികയായി എത്തിയത്.
പ്രാരംഭ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അറ്റ്‌ലി സംവിധാനം ചെയ്ത രാജ റാണി എന്ന ചിത്രത്തിലൂടെയായിരുന്നു താരം തമിഴ്‌സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയത്.
നേട്രിക്കണ്‍ ആണ് നയന്‍താരയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം. രജനികാന്ത് നായകനാവുന്ന അണ്ണാത്തയിലും നയന്‍താരയാണ് നായിക.