ഹര്‍ത്താലോ! ഇവിടെയോ?: ഹര്‍ത്താലുകാരെ ഓടിച്ച ചരിത്രമുള്ള നയിനാംവളപ്പ്
സൗമ്യ ആര്‍. കൃഷ്ണ

കോഴിക്കോട്: 2018 ല്‍ കേരളത്തില്‍ ആകെ 97 ഹര്‍ത്താലുകള്‍ ആണ് നടത്തിയത്. പിന്തിരിപ്പന്‍ ആശയങ്ങള്‍ക്ക് വേണ്ടി അടിക്കടി ഹര്‍ത്താല്‍ നടത്തിയതോടെ നഷ്ടങ്ങള്‍ സഹിച്ച് മടുത്ത് വ്യാപാരികള്‍ 2019 ഹര്‍ത്താല്‍ വിരുദ്ധ വര്‍ഷമായി പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇക്കാലത്ത് ഹര്‍ത്താലുകളെ പ്രതിരോധിക്കാനുള്ള മാതൃക കാണിച്ചുതരികയാണ് നയിനാംവളപ്പ്. കഴിഞ്ഞ 40 വര്‍ഷങ്ങളായി നയിനാംവളപ്പില്‍ ഹര്‍ത്താല്‍ നടക്കുന്നില്ല. നടത്താന്‍ ഈ നാട്ടിലെ ആളുകള്‍ അനുവദിക്കില്ല.

“നയിനാംവളപ്പില്‍ ഹര്‍ത്താല്‍ നടത്താന്‍ ഏത് രാഷ്ട്രീയ പാര്‍ട്ടി വന്നാലും ഞങ്ങള്‍ കട അടക്കാറില്ല. അത് കൊണ്ട് ഇങ്ങോട്ട് ആരും വരാറില്ല.” എന്ന് നയിനാംവളപ്പില്‍ വര്‍ഷങ്ങളായി ചായക്കട നടത്തുന്നയാള്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

മറ്റ് സ്ഥലങ്ങളില്‍ കട അടപ്പിച്ച് മടങ്ങുന്ന വഴി ഭക്ഷണം കഴിക്കാന്‍ നയനാംവളപ്പില്‍ എത്തിയവരെ ഈ നാട്ടില്‍ നിന്നും ഓടിച്ച കഥയും ചിലര്‍ പങ്കുവെച്ചു.

2018ല്‍ 7200 കോടി രൂപയുടെ നഷ്ടമാണ് കേരളത്തില്‍ ഹര്‍ത്താല്‍ മൂലം ഉണ്ടായത്. ഒരു ഹര്‍ത്താല്‍ ദിനം സമ്പൂര്‍ണ്ണമായി നടക്കുകയാണെങ്കില്‍ ഏറ്റവും കുറഞ്ഞത് 900 കോടിയുടെ നഷ്ടം കേരളത്തിനു ഉണ്ടാകും എന്നാണ് കണക്ക്.

WATCH THIS VIDEO

സൗമ്യ ആര്‍. കൃഷ്ണ
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേര്‍സിറ്റിയില്‍ നിന്ന് ബിരുദവും കേരള മീഡിയ അക്കാദമിയില്‍ നിന്ന് ജേണലിസത്തില്‍ പി.ജി.ഡിപ്ലോമയും പൂര്‍ത്തിയാക്കി. 2018 സെപ്തംബര്‍ മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.