| Wednesday, 16th October 2013, 6:04 pm

കൂടം കുളം ആണവ നിലയം ആക്രമിക്കുമെന്ന് നക്‌സല്‍ ഭീഷണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ചെന്നൈ: കൂടം കുളം ആണവപ്ലാന്റില്‍ ആക്രമണം നടത്തുമെന്ന് നക്‌സല്‍ ഭീഷണി. ഭീഷണി സന്ദേശം ലഭിച്ചത് കേരളത്തില്‍ നിന്നാണ്. ഇക്കാര്യം കേന്ദ്ര രഹസ്യന്വേഷണ വിഭാഗം തമിഴ്‌നാട് സര്‍ക്കാരിനെ അറിയിച്ചു.

തിരുനെല്‍വേലി ജില്ലയിലെ ആണവ പദ്ധതിക്കെതിരെ പ്രദേശവാസികള്‍ കടുത്ത എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു. പദ്ധതിക്കെതിരെ സമരം നടത്തിയ ആണവ വിരുദ്ധ സമരസമിതിക്ക് നക്‌സല്‍ ബന്ധമുണ്ടെന്നുള്ള ആരോപണം രാഷ്ട്രീയ നേതൃത്വങ്ങള്‍ നേരത്തെ തന്നെ ഉന്നയിച്ചതാണ്.

എന്നാല്‍ ഇക്കാര്യം സമരാനുകൂലികളും പൊതു സമൂഹവും തള്ളിക്കളഞ്ഞിരുന്നു. ഇതിനിടെയാണ് പ്ലാന്റിനെതിരെ നക്‌സല്‍ ഭീഷണിയെന്ന ആരോപണവുമായി അധികൃതര്‍ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.

ബുധനാഴ്ചയും വ്യാഴാഴ്ചയും കടല്‍ മാര്‍ഗം പ്ലാന്റ് ആക്രമിക്കുമെന്നാണ് ഭീഷണി. കേന്ദ്ര ഇന്റലിജന്‍സ് ആണ് തമിഴ്‌നാട് സര്‍ക്കാരിന് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത്. ഭീഷണിയെ തുടര്‍ന്ന് പ്ലാന്റിന്റെ സുരക്ഷ ശക്തമാക്കി.

We use cookies to give you the best possible experience. Learn more