ഗുംല: ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിംഗ് ആരംഭിച്ച് രണ്ട് മണിക്കൂര്‍ പിന്നിടുമ്പോല്‍ ഗുംല ജില്ലയില്‍ മാവോയിസ്റ്റ് ആക്രമണം.
ഗുംലയിലെ ഒരു പാലം മാവോയിസ്റ്റുകള്‍ ബോംബിട്ട് തകര്‍ക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അതേസമയം ആളുകള്‍ക്ക് പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. അക്രമ സംഭവം പോളിങ്ങിനെ ബാധിച്ചിട്ടില്ലെന്നും പോളിങ് തുടരുമെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ ശശി രജ്ഞന്‍ അറിയിച്ചിട്ടുണ്ട്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഇന്ന് രാവിലെ ഏഴുമണിക്കാണ് ജാര്‍ഖണ്ഡില്‍ പോളിംഗ് ആരംഭിച്ചത്. ആറു ജില്ലകളിലെ 13 നിയോജക മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
ചത്ര, ഗുംല, ബിഷന്‍പുര്‍, ലോഹാര്‍ദാഗ, മാനിക, ലത്തേഹാര്‍, പന്‍കി, ദല്‍ത്തോഗഞ്ച്, ബിശ്രംപുര്‍, ഛത്തര്‍പൂര്‍, ഹുസ്സൈനാബാദ്, ഗാര്‍ഗ്വ, ഭവനാഥ്പൂര്‍ തുടങ്ങിയ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
നക്സല്‍ ബാധിത മേഖലകളായി പ്രഖ്യാപിക്കപ്പെട്ട ജില്ലകളാണ് ഇതില്‍ പലതും. മൂന്നുമണിക്കാണ് പോളിംഗ് അവസാനിക്കുക. അഞ്ച് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ 20ന് വോട്ടെടുപ്പ് അവസാനിക്കും. 23ന് ഫലം പ്രഖ്യാപിക്കും.
3,906 പോളിംഗ് സ്റ്റേഷനുകളില്‍ 989 എണ്ണത്തില്‍ വെബ്കാസ്റ്റിങ്ങ് സൗകര്യമൊരുക്കിയിട്ടുണ്ട്. 37,83,055 പേരാണ് ഇത്തവണ പോളിംഗ് ബൂത്തുകളിലേക്ക് എത്തുന്നത്. അതില്‍ 18,01,356 പേര്‍ സ്ത്രീകളാണ്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ