ബി.ബി.സിയുടെ ലോകത്തെ സ്വാധീനിച്ച വനിതകളുടെ പട്ടികയില്‍ നവാസുദ്ദീന്‍ സിദ്ദീഖിയുടെ മാതാവും
Movie Day
ബി.ബി.സിയുടെ ലോകത്തെ സ്വാധീനിച്ച വനിതകളുടെ പട്ടികയില്‍ നവാസുദ്ദീന്‍ സിദ്ദീഖിയുടെ മാതാവും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 28th September 2017, 4:26 pm

 

ന്യൂദല്‍ഹി: ലോകത്തെ സ്വാധീനിച്ച 100 വനിതകളില്‍ ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ദീഖിയുടെ മാതാവ് മെഹറുന്നീസ സിദ്ദീഖിയും. 2017ലെ നൂറോളം വനിതകളുടെ പേര് ഉള്‍പ്പെടുത്തി ബി.ബി.സിയാണ് പട്ടിക പുറത്തിറക്കിയത്.

വളരെ ചെറിയ ഗ്രാമത്തില്‍ യാഥാസ്ഥിതിക കുടുംബത്തില്‍ ജനിച്ച തന്റെ മാതാവ് എല്ലാവിധ പ്രതിബന്ധങ്ങള്‍ക്കെതിരെയും പോരാടിയ ധീരവനിതയായിരുന്നുവെന്ന് നവാസുദ്ദീന്‍ സിദ്ദീഖി പറഞ്ഞു.


Read more:  രാമലീലയില്‍ ദിലീപേട്ടന്റെ നായികയായി അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു, ഇപ്പോഴും: പ്രയാഗ മാര്‍ട്ടിന്‍


യു.പിയിലെ മുസഫര്‍ നഗറിന് സമീപം ബുധാനയില്‍ കഴിയുന്ന മെഹറൂന്നീസയ്ക്ക് നവാസുദ്ദീന്‍ സിദ്ദീഖിയെ കൂടാതെ ഏഴ് മക്കളാണുള്ളത്.

2017ലെ ഏറ്റവും സ്വാധീനമുള്ള സ്ത്രീകളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്നും മിതാലി രാജ്, ഡോ. ഉര്‍വശി
സാഹ്നി, പ്രിയങ്ക റോയ്, നിത്യ തുമ്മലച്ചെട്ടി തുടങ്ങിയവരും പാക് ഗായികയായ മൊമിന മുസ്‌തെഹ്‌സാനും ഉള്‍പ്പെട്ടിരുന്നു.