മുംബൈ: മതങ്ങള്‍ പല തരത്തിലും ഇടപെട്ടു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മേതതരത്വത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന വീഡിയോയുമായി ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സീദ്ദീഖി. താന്‍ ഡി.എന്‍.എ പരിശോധന നടത്തിയെന്നും അതിലൂടെ 16.66 ശതമാനം ഹിന്ദുവും അത്രതന്നെ മുസ്‌ലിമും സിക്കും ക്രിസ്ത്യനുമാണെന്ന് മനസിലായെന്നും പറയുന്നതാണ് വീഡിയോ.
മതത്തിന്റെ ചിഹ്നങ്ങളില്ലാത്ത സാധാരണ വസ്ത്രം ധരിച്ചാണ് നവാസ് വീഡിയോയയില്‍ ആദ്യമെത്തുന്നത്. കയ്യില്‍ ഒരു പ്ലക്കാര്‍ഡുമുണ്ടായിരുന്നു. ” ഹായ്, ഞാന്‍ നവാസൂദ്ദിന്‍”. എന്നായിരുന്നു അതില്‍ എഴുതിയിരുന്നത്. തൊട്ടടുത്ത പ്ലക്കാര്‍ഡില്‍ ഞാന്‍ ഡി.എന്‍.എ ടെസ്റ്റ് നടത്തിയെന്നും ഞാനാരാണെന്നു മനസിലായെന്നും പറയുന്നു.
പിന്നെ നവാസ് വീഡിയോയില്‍ എത്തുന്നത് വെളുത്ത കുര്‍ത്തയും പൈജാമയും ധരിച്ചാണ്. തോളില്‍ കാവി ഷാളും നെറ്റിയില്‍ പൊട്ടും. ഇത്തവണ കയ്യിലുള്ള പ്ലക്കാര്‍ഡില്‍ എഴുതിയിരിക്കുന്നത് ഞാന്‍ 16.66 ശതമാനം ഹിന്ദുവാണെന്നാണ്.
അടുത്തത് തലയില്‍ തൊപ്പി ധരിച്ചു കൊണ്ടാണ്്. ഇത്തവണ പ്ലക്കാര്‍ഡില്‍ എഴുതിയിരിക്കുന്നതാകട്ടെ 16.66 ശതമാനം മുസ്‌ലിം ആണെന്നും. തുടര്‍ന്ന് ക്രിസ്ത്യനായും ബുദ്ധിസ്റ്റായും സിക്കായുമെല്ലാം നവാസ് വീഡിയോയില്‍ എത്തുന്നു.
വീഡിയോയുടെ ഒടുവിലായി തന്റെ ആത്മാവ് തിരിച്ചറിഞ്ഞെന്നും താന്‍ 100 ശതമാനവും ഒരു ആര്‍ട്ടിസ്റ്റാണെന്നുമായിരുന്നു വീഡിയോയുടെ അവസാനത്തില്‍ നവാസിന്റെ കയ്യിലിരുന്ന പ്ലക്കാര്‍ഡില്‍ പറയുന്നത്.
രാജ്യത്തുട നീളമായി മതേതരത്വത്തിനെതിരെ നടക്കുന്ന ആക്രമണങ്ങളോടുള്ള നടന്റെ പ്രതികരണമായാണ് വീഡിയോയെ വിലയിരുത്തപ്പെടുന്നത്.