ലക്നൗ: ഈദ് ആഘോഷിക്കാനായി ഉത്തർപ്രദേശിലെത്തിയ നടൻ നവാസുദ്ദീൻ സിദ്ദിഖിയും കുടുംബവും ക്വാറന്റൈനിൽ. കൊവിഡ് 19 പരിശോധന ഫലം നെഗറ്റീവാണെങ്കിലും അന്തർ സംസ്ഥാന യാത്ര കഴിഞ്ഞു വന്നതിനാലാണ് അദ്ദേഹവും കുടംബവും ക്വാറന്റൈനിലേക്ക് മാറിയത്. മെയ് 25 വരെ വീട്ടിൽ നിരീക്ഷണത്തിൽ തുടരേണ്ടി വരും
മെയ് 15 നാണ് അധികൃതരിൽ നിന്നും പാസ് എടുത്ത് നവാസുദ്ദീൻ സിദ്ദിഖിയും കുടുംബവും ഉത്തർപ്രദേശിലെത്തിയത്. മുംബൈയിൽ നിന്നാണ് ഇവർ യുപിയിലെ കുടുംബ വീട്ടിൽ എത്തിയത്. മുംബൈയിൽ നിന്ന് ബുദ്ധാനിയിലെത്തിയ ശേഷം മുസാഫർനഗർ ജില്ലാ ഭരണകൂടം നവാസുദ്ദീൻ സിദ്ദിഖിയ്ക്കും കുടുംബത്തിനും കൊറോണ വൈറസ് പരിശോധന നടത്തിയിരുന്നു.
പുഷ്പേന്ദ്ര നാഥ് മിശ്ര സംവിധാനം ചെയ്യുന്ന ഘൂംകേതുവാണ് നവാസുദ്ദീൻ സിദ്ദിഖിയുടെ അടുത്ത ചിത്രം. അനുരാഗ് കശ്യപ്, രഘുബിർ യാദവ്, അമിതാഭ് ബച്ചൻ, രൺവീർ സിങ്, സോനാക്ഷി സിൻഹ തുടങ്ങിയവർ അതിഥി വേഷത്തിൽ എത്തുന്നുണ്ട് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.