വി.കെ. പ്രകാശ് സംവിധാനം ചെയ്ത് നവ്യ നായര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഒരുത്തീ സിനിമ തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. നവ്യയുടെ ചിത്രത്തിലെ പ്രകടനത്തെ കുറിച്ച് മികച്ച അഭിപ്രായമാണ് ഉയരുന്നത്.
ഒരു ഇടവേളക്ക് ശേഷം സിനിമയിലെത്തിയ താരം ഒരുത്തീക്ക് വേണ്ടി വലിയ പ്രമോഷനാണ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട രസകരമായ ഒരു കമന്റാണ് നവ്യ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്നത്. ‘നവ്യയുടെ പ്രമോഷന് സഹിക്കവയ്യാതെ 13 വര്‍ഷത്തിന് ശേഷം ഒരുത്തീ കണ്ടു, സൂപ്പര്‍ബ് നവ്യ, സൂപ്പര്‍ബ്’ എന്ന ഇസ്മായില്‍ ഷെല്ലി എന്ന പ്രേക്ഷകന്റെ കമന്റിന്റെ സ്ക്രീന്‍ ഷോട്ടാണ് നവ്യ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ഈ കമന്റ് തനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞാണ് നവ്യ ഈ സ്ക്രീന്‍ ഷോര്‍ട്ട് പങ്കുവെച്ചത്.
അതേസമയം, കുടുംബ പശ്ചാത്തലത്തില്‍ അതീജീവനത്തിന്റെയും സ്നേഹബന്ധങ്ങളുടെയും കഥയാണ് ഒരുത്തീ പറയുന്നത്. ചിത്രത്തില്‍ നവ്യയോടൊപ്പം തന്നെ തുല്യ പ്രാധാന്യമുള്ള കഥാപാത്രമായിരുന്നു വിനായകന് അവതരിപ്പിച്ച എസ്.ഐ ആന്റണിയുടേത്. നവ്യ അവതരിപ്പിച്ച രാധാമണിയുടെ പ്രതിസന്ധിയില്‍ അവളോടൊപ്പം നില്ക്കുന്ന സത്യസന്ധനായ പൊലീസ് ഉദ്യോഗസ്ഥനാണ് വിനായകന് അവതരിപ്പിച്ച കഥാപാത്രം.
സ്വാധീനവും പണവുമുള്ളവരുടെ ചതിയില്‍പ്പെടുന്ന രാധാമണി വീണ്ടും തന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന പ്രതിസന്ധികളെ എങ്ങനെ നേരിടണം എന്നറിയാതെ നില്ക്കുമ്പോള് അവര്‍ക്ക് വഴി തെളിക്കുന്നത് വിനായകന് അവതരിപ്പിച്ച എസ്.ഐ ആന്റണിയാണ്. സൈജു കുറുപ്പാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. കെ.പി.എ.സി ലളിത അവസാനമായി അഭിനയിച്ച സിനിമ കൂടിയാണ് ഒരുത്തീ.