Movie Day
നവ്യ നായര്‍ ആശുപത്രിയില്‍; ചിത്രം പങ്കുവെച്ച് നിത്യ ദാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 May 29, 04:38 am
Monday, 29th May 2023, 10:08 am

നവ്യ നായര്‍ ആശുപത്രിയില്‍. താരം ചികിത്സയിലാണെന്ന സൂചന നല്‍കി നിത്യ ദാസാണ് നവ്യക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചത്. ആശുപത്രി കിടക്കയിലുള്ള നവ്യക്കൊപ്പമുള്ള ചിത്രമാണ് നിത്യ പങ്കുവെച്ചിരിക്കുന്നത്. ഒപ്പം ‘ഗെറ്റ് വെല്‍ സൂണ്‍ (Get well soon)’ എന്നും കുറിച്ചിട്ടുണ്ട്. നവ്യ നായരും ഈ ചിത്രം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

ജാനകി ജാനേയാണ് ഒടുവില്‍ പുറത്ത് വന്ന നവ്യയുടെ ചിത്രം. അനീഷ് ഉപാസന സംവിധാനം ചെയ്ത ചിത്രത്തില്‍ സൈജു കുറുപ്പാണ് നായകനായത്. മെയ് 12ന് റിലീസ് ചെയ്ത ചിത്രം പേടി കൂടുതലുള്ള യുവതിയുടെ കഥയാണ് പറഞ്ഞത്.

ജോണി ആന്റണി, ഷറഫുദ്ദീന്‍, കോട്ടയം നസിര്‍, അനാര്‍ക്കലി, പ്രമോദ് വെളിയനാട്, ജെയിംസ് ഏലിയാ, സ്മിനു സിജോ, ജോര്‍ജ് കോര, അഞ്ജലി സത്യനാഥ്, സതി പ്രേംജി, ശൈലജ കൊട്ടാരക്കര, അന്‍വര്‍, മണികണ്ഠന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളായി എത്തിയത്. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച ചിത്രം എസ്. ക്യൂബ് ഫിലിംസിന്റെ ബാനറിലാണ് നിര്‍മിച്ചത്.

Content Highlight: Navya Nair Hospitalised