| Wednesday, 14th August 2013, 9:23 am

നാവികസേനയുടെ അന്തര്‍വാഹിനി അപകടം: 18 പേര്‍ മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]മുംബൈ: നാവികസേനയുടെ അന്തര്‍വാഹിനിയായ ഐ.എന്‍.എസ് സിന്ധുരക്ഷകിന് തീപിടിച്ചു. 18 നാവിക സോനാംഗങ്ങള്‍ മരിച്ചു. []

18 പേരും   മരിച്ചതായി പ്രതിരോധമന്ത്രി എ.കെ.ആന്റണി സ്ഥിരീകരിച്ചു. രണ്ടു മലയാളികള്‍ കപ്പലിലുണ്ടാ യിരുന്നതായും സംശയിക്കുന്നു.

മുങ്ങിക്കപ്പല്‍ പൂര്‍ണമായും കടലില്‍ മുങ്ങിപ്പോയി.കപ്പലില്‍ ഉണ്ടായിരുന്നതില്‍ നാലുപേര്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരാണ്.  18 ജീവനക്കാര്‍ കപ്പലില്‍ ഉണ്ടായിരുന്നതായി നാവികസേന വക്താവ് പി.വി.എസ്. സതീശ് പറഞ്ഞു.

മുംബൈയിലെ അതീവസുരക്ഷാമേഖലയായ നാവികസേന ഡോക്‌യാര്‍ഡില്‍ വെച്ച് അര്‍ധരാത്രിയാണ് തീപിടുത്തമുണ്ടായത്. ഉഗ്രസ്‌ഫോടനത്തെ തുടര്‍ന്നാണ് തീപടര്‍ന്നതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

പതിനാറ് അഗ്‌നിശമന യൂണിറ്റുകള്‍ ഏറെ നേരം പണിപ്പെട്ടാണ് പുലര്‍ച്ചെ മൂന്നുമണിയോടെ തീയണച്ചത്. തീപിടിച്ച സിന്ധുരക്ഷകിന് സമീപം മറ്റ് ചില കപ്പലുകളുമുണ്ടായിരുന്നു. എന്നാല്‍ വളരെപ്പെട്ടെന്ന് തീ നിയന്ത്രിക്കാനായതിനാല്‍ മറ്റ് കപ്പലുകളിലേക്ക് തീപടരുന്നത് ഒഴിവാക്കാനായി.

തീപിടുത്തത്തില്‍ ഐ.എന്‍.എസ് സിന്ധുരക്ഷകിന് ഗുരുതരമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. നാവികസേനയുടെ ഡീസല്‍ ഇലക്ട്രിക് മുങ്ങിക്കപ്പലാണ് ഐ.എന്‍.എസ് സിന്ധുരക്ഷക്.

2008 ല്‍ ഇതേ കപ്പലിന് വിശാഖപട്ടണത്ത് വെച്ച് തീപിടിച്ചിരുന്നു. തീപിടുത്തത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

We use cookies to give you the best possible experience. Learn more