കൊച്ചി: വിദേശത്തുള്ള പ്രവാസികളെ തിരികെയെത്തിക്കാന്‍ ദുബൈയിലേക്കും മാലിദ്വീപിലേക്കും നാവിക സേനയുടെ കപ്പലുകള്‍ യാത്ര തിരിച്ചു. മാലിദ്വീപിലേക്കു രണ്ടു കപ്പലുകളും ദുബൈയിലേക്ക് ഒരു കപ്പലുമാണ് പോയിരിക്കുന്നത്.
ഐ.എന്‍.എസ് ജലാശ്വയും ഐ.എന്‍.എസ് മഗറും മാലിദ്വീപിലേക്കും ഐ.എന്‍.എസ് ഷര്‍ദുല്‍ ദുബൈയിലേക്കുമാണ് പോയിരിക്കുന്നത്. കപ്പലുകള്‍ രണ്ടു ദിവസത്തിനകം ദുബൈയിലും മാലിദ്വീപിലും എത്തുമെന്ന് നാവിക സേന അറിയിച്ചു. പ്രവാസികളുമായി കപ്പലുകള്‍ കൊച്ചിയിലാണ് തിരികെ എത്തുക.
കേന്ദ്ര നിര്‍ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കപ്പലുകള്‍ യാത്ര തിരിച്ചിരിക്കുന്നത്.
ഐ.എന്‍.എസ് മഗറും ഐ.എന്‍.എസ് ഷര്‍ദുലും ദക്ഷിണ നാവിക സേനയുടെ കപ്പലുകളാണ്. ഐഎന്‍എസ് ജലാശ്വ ഈസ്റ്റേണ്‍ നേവല്‍ കമാന്റിന്റെ കപ്പലാണ്.
അതേസമയം, രാജ്യത്ത് മടങ്ങിയെത്തുന്നവര്‍ നിര്‍ബന്ധമായും 14 ദിവസത്തെ ക്വാറന്റീനില്‍ പ്രവേശിക്കണമെന്ന് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 14 ദിവസത്തിന് ശേഷം ഇവര്‍ക്ക് കൊവിഡ് പരിശോധന നടത്തും. യാത്രയില്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും അറിയിച്ചിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.