കോട്ടയം: ഹോട്ടലില്‍ കൊണ്ടുപോയി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കസ്റ്റടിയിലെടുത്ത നാവികസേനാ ഉദ്യോഗസ്ഥന് മുരളികുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മിസ്റ്റര്‍ ഇന്ത്യയും മിസ്റ്റര്‍ ഏഷ്യയുമായ ഇയാള്‍ കോട്ടയം കുടമാളൂര്‍ സ്വദേശിയാണ്.
കഴിഞ്ഞ ദിവസമാണ് കോട്ടയത്തെ ഒരു സ്വകാര്യ ഹോട്ടലില്‍ നിന്നും അമിത രക്തസ്രാവത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്ന യുവതി ഫേസ്ബുക്കിലൂടെ സൗഹൃദത്തിലായ മുരളികുമാറിനെ കാണുന്നതിനുവേണ്ടിയാണ് ഹോട്ടലില്‍ എത്തിയത്.
രണ്ടു കുട്ടികളുടെ പിതാവ് കൂടിയായ ഇയാള്‍ ചായകുടിക്കാന്‍ ഹോട്ടലിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി, തന്നെ ബലമായി മുറിയിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.
തുടര്‍ന്ന് കേസ് ചാര്‍ജ് ചെയ്ത പൊലീസ് മുരളികുമാറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. എസ്.ഇ/എസ്.ടി വകുപ്പ് പ്രകാരവും ഇയാള്‍ക്കെതിരെ പീഡനകുറ്റം ചുമത്തിയിട്ടുണ്ട്.
അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട യുവതിക്ക് ഇന്നലെ ഉച്ചയോടെയാണ് ബോധം തെളിഞ്ഞത്. തങ്ങള്‍ ഉഭയസമ്മതപ്രകാരമായിരുന്നു ബന്ധപ്പെട്ടതെന്നാണ് ഇയാള്‍ ആദ്യം പൊലീസിന് മൊഴി നല്‍കിയിരുന്നത്. എന്നാല്‍ ബലമായി പീഡിപ്പിച്ചെന്ന് യുവതി മൊഴി നല്‍കിയതോടെയാണ് പൊലീസ് കേസ് ചാര്‍ജ് ചെയ്തത്.